• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സര്‍ക്കാര്‍ വാദം പൊളിയുന്നു, ബിജുലാല്‍ ഡിസംബര്‍ മുതല്‍ തട്ടിപ്പ് നടത്തി; തുക ഓണ്‍ലൈൻ റമ്മി കളിക്കായി

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മുഖ്യപ്രതിയായ ബിജുലാല്‍ 2,73,99,900 രൂപ തിരിമറി നടത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇങ്ങനെ തട്ടിപ്പ് നടത്തിയ പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിവലേക്കുമാണ് മാറ്റിയത്. ഈ പണം ഉപയോഗിച്ചായിരുന്നു ഓണ്‍ലൈന്‍ റമ്മി കളിക്കാനും മറ്റും ഉപയോഗിച്ചത്. വിശദാംശങ്ങളിലേക്ക്..

എന്‍ഐഎയുടെ ആ ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്.... മുല്ലപ്പള്ളി പറയുന്നത് ഇങ്ങനെ

തട്ടിപ്പ് 2019 മുതല്‍

തട്ടിപ്പ് 2019 മുതല്‍

പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 2019 ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് വ്യക്തമാക്കിയിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഓണ്‍ലൈന്‍ റമ്മി കളിക്കാനും മറ്റുമാണ് ബിജുലാല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ 2,73,99,900 രൂപ തിരിമറി നടത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വാദം പൊളിഞ്ഞു

സര്‍ക്കാര്‍ വാദം പൊളിഞ്ഞു

അതേസമയം, രണ്ട് ദിവസം കൊണ്ടാണ് ബിജുലാല്‍ നടത്തിയ തട്ടിപ്പ് കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 2019 ഡിസംബര്‍ മുതല്‍ തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സര്‍ക്കാര്‍ വാദം പൊളിഞ്ഞിരിക്കുകയാണ്. അതേസമയം, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് കേസിലെ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇലട്രോണിക് തെളിവുകള്‍

ഇലട്രോണിക് തെളിവുകള്‍

പ്രതി ജോലി ചെയ്തിരുന്ന വഞ്ചിയൂര്‍ ട്രഷറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇലട്രോണിക് തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണിത്. പ്രതിക്ക് മുന്‍ ട്രഷറി ഉദ്യോഗസ്ഥന്റെ പാസ്വേര്‍ഡ് എങ്ങനെ ലഭിച്ചെന്ന് കണ്ടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ചേര്‍ത്താണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപപോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചത്.

 അഭിഭാഷകന്റെ ഓഫീസ്

അഭിഭാഷകന്റെ ഓഫീസ്

കഴിഞ്ഞ ദിവസം അഭിഭാഷകനെ കാണാന്‍ എത്തിയപ്പോള്‍ ഓഫീസില്‍ നിന്നാണ് ബിജുലാലിനെ പൊലീസ് അറസറ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് സഹോദരിക്ക് ഭൂമിയും ഭാര്യയ്ക്ക് സ്വര്‍ണവും വാങ്ങിച്ചെന്ന് ബിജു ലാല്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

പരിശോധന

പരിശോധന

കേസെടുത്തതിനെ തുടര്‍ന്ന് ബിജുലാലിന്റെ കരമനയിലെ വാടക വീട്ടിലും ബാലരാമപൂരത്തെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ കാര്യങ്ങളില്‍ വൈദഗ്ദ്യമുള്ള ബിജുലാല്‍ പലതവണ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ നിരവധി തവണ ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ എഫ്ഐആര്‍. കേസില്‍ ഇതോടെ വന്‍ തട്ടിപ്പ് തന്നെയാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്

സ്വർണം എത്തിയ ദിവസം 131 കോവിഡ് രോഗികൾ, കേസ് സങ്കീർണമാകുമ്പോൾ രോഗികളും കൂടുന്നെന്ന് ഉമ്മൻ ചാണ്ടി!

Thiruvananthapuram

English summary
Kerala Treasury Fraud Case; Prime Accused Bijulal swindling money since December 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X