• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി

 • By desk
cmsvideo
  കേരളം ട്രെന്‍ഡ് സെറ്ററെന്ന് പിണറായി | Oneindia Malayalam

  തിരുവനന്തപുരം: കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതല്‍ക്കൂട്ടായ നിരവധി സംഭാവനകള്‍ കേരളവും കേരള നിയമസഭയും നല്‍കിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്. പിന്നീട് മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ ആശയം സ്വീകരിക്കുകയുണ്ടായി. നിയമസഭ പാസാക്കുന്നതിനു മുന്‍പ് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും കേരളമാണ്. പിന്നീടിത് ലോക്സഭയും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളും പിന്തുടര്‍ന്നു.

  വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാപകമായ രീതിയില്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചാരണം നടക്കുന്നുണ്ട്. പലരും യാഥാര്‍ത്ഥ്യം മനസിലാക്കാതെ ഇതിന്റെ ഇരയാകുന്നു. ഇത്തരം പ്രചാരണത്തിലൂടെ ജനാധിപത്യത്തെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിനെ സംരക്ഷിക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും നാം ഓരോരുത്തരും തയ്യാറാകണം. മതനിരപേക്ഷതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യവുമുണ്ടാവില്ല. മതനിരപേക്ഷതയും സമത്വവും വെല്ലുവിളിക്കപ്പെട്ട അവസരങ്ങളിലെല്ലാം ഇന്ത്യന്‍ ജനത ഇത് കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നിന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത്തരം ശ്രേഷ്ഠത ഇല്ലാതായാല്‍ ഇന്ത്യ തന്നെ ഇല്ലാതാവും.

  വിവിധ ഭാഷകളെയും ചിന്തകളെയും സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശം ആവിര്‍ഭവിച്ചതിങ്ങനെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയത് ഈ ആദര്‍ശമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള പുതിയൊരു രക്ഷാകര്‍തൃത്വം ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നമുക്ക് പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പട്ടികജാതി പട്ടിക വര്‍ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരും സംസാരിച്ചു.

  Thiruvananthapuram

  English summary
  Kerala Chief Minister Pinarayi Vijayan says that Kerala state has become a trend setter for the rest of the country in the matters of democracy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more