Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ആദ്യ എഐ സ്കൂൾ തിരുവനന്തപുരത്ത്; പ്രയോജനങ്ങളും പ്രത്യേകതകളും വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തിലെ ആദ്യ എഐ സ്കൂൾ തിരുവനന്തപുരത്തെ പോത്തൻകോട് ശാന്തി​ഗിരി വിദ്യാഭവനിൽ ആരംഭിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ആ​ഗസ്റ്റ് 22 ന് സ്കൂൾ ഉദ്ഘാടനം ചെയ്തത്.

യു എസിലെ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ- സ്കൂളുമായി സഹകരിച്ചാണ്
അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ​ഗുണമേന്മയേറിയതും ആയ പഠനാവസരം ഇ-സ്‌കൂള്‍ സേവനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. നൂതന പഠനരീതിയാണ് എ ഐ സ്കൂളിലൂടെ ലക്ഷ്യമിടുന്നത്.

ai

കേരളത്തിലെ ആദ്യത്തെ എ ഐ സ്കൂളിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:

സ്കൂൾ സമയം കഴിഞ്ഞും സ്കൂളിന്റെ വെബ്സൈറ്റിലൂടെ സ്കൂൾ പഠനത്തിന്റെ അനുഭവം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വി​ദ്യാർത്ഥികൾക്കാണ് എ ഐ സ്കൂളിന്റെ പ്രയോജനം ആദ്യ ഘട്ടത്തിൽ ലഭ്യമാകുന്നത്.

മൾട്ടി ടീച്ചർ റിവിഷൻ സപ്പോർട്ട്, മൾട്ടി ലെവൽ അസസ്മെന്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് , സൈക്കോമെട്രിക്ക് കൗൺസിലിം​ഗ് , കരിയർ മാപ്പിം​ഗ്, എബിലിറ്റി എൻഹാസ്മെന്റ്, മെമ്മറി ടെക്നിക്സ്, കമ്യൂണിക്കേഷൻ- റൈറ്റിം​ഗ് സ്കിൽസ്, ഇന്റർവ്യൂ - ​ഗ്രൂപ്പ് ഡിസ്കഷൻ സ്കിൽസ്, ​ഗണിത ശാസ്ത്ര നൈപുണ്യം, ഇം​ഗ്ലീഷ് ഭാഷ വൈഭവം, വൈകാരിക- മാനസിക ശേഷികളുടെ വികാസം എന്നിവയ്ക്കുള്ള പരിശീലനം എ ഐ സ്കൂളിൽ നൽകും.

ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും, ജെ ഇ ഇ, നീറ്റ്, മാറ്റ്, ക്ലാറ്റ്, ക്യുവറ്റ്, ജി മാറ്റ്, ജി ആർ എന്നീ എൻട്രൻസ് പരീക്ഷകൾക്കും ഐ ഇ എൽ ടി എസ് മുതലായ ഭാഷാ ശേഷി പരീക്ഷകൾക്കും പരിശീലനം ലഭ്യമാണ്.

-കൂടാതെ, വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനും മികച്ച വിദേശ സർവകലാശാലകളിലെ സ്കോളർഷിപ്പുകൾക്കും മാർഗ്ഗനിർദ്ദേശം നൽകും.

വളരെ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ എ ഐ സ്കൂൾ നൽകും. വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ വിവരങ്ങളിലേക്ക് സ്കൂൾ വെബ്സൈറ്റ് വഴി ആക്സസ് ഉണ്ടായിരിക്കും, ഇത് സ്കൂളിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+