വിഴിഞ്ഞത്തെ വൃക്ക വിൽപ്പന; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വിൽപ്പനക്ക് വിമുഖത കാണിച്ച യുവതിയെ ഭർത്താവ് മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. തീരദേശത്തെ വൃക്ക വില്പനയെക്കുറിച്ച് അന്വേഷിച്ച് വിശദമായി റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ റൂറൽ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമനിക് ഉത്തരവിട്ടത്.കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വൃക്ക വില്‍ക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് യുവതിക്ക് ഭർത്താവിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. കോട്ടപ്പുറം സ്വദേശി സുജയെ ഭർത്താവ് സാജൻ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുടമസ്ഥന്‍ ഇവരോട് ഇവിടെ നിന്ന് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ വീട്ടുടമസ്ഥൻ പറഞ്ഞതോടെ ഭാര്യയോട് തൻ്റെ വൃക്ക വിൽക്കാൻ ഭർത്താവ് നിർബന്ധിപ്പിക്കുകയായിരുന്നു. ഇതിന് സുജ വിമുഖത കാണിച്ചതോടെ ഭർത്താവ് സാജനിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്.

തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ വൃക്ക മാഫിയ സജീവമാണെന്ന് നേരത്തെ തന്നെ സ്പൈഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഈ റാക്കറ്റുകളെ കുടുക്കുന്നതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഈ സംഭവം പുറംലോകം അറിയുന്നത്.
വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെ തീരദേശത്തെ സ്ത്രീകളെ ഇതിലേക്ക് എത്തിക്കുന്നതെന്നും പരാതിയിലുണ്ട്. അവയവ മാഫിയ ഏജന്റുമാർക്ക് ആശുപത്രികളിൽ നിന്ന് സഹായം ലഭിക്കുന്നതായും പരാതിയിൽ പറയുന്നു.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications