‘വോട്ട് മറിക്കൽ’ പ്രസ്താവന: മുല്ലപ്പള്ളിയുടേത് പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കൽ; കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ വോട്ട് അട്ടിമറി നടന്നതായുള്ള മുല്ലപ്പള്ളിയുടെ സംശയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിൽ ധാരണയുണ്ടാക്കിയെന്ന ആരോപണം നേരത്തെ തന്നെ എൽഡിഎഫ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
കോൺഗ്രസിന് സ്വന്തം മണ്ഡലങ്ങളിലെ വോട്ട് ചോരുന്നത് പോലും തടയാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച കൊടിയേരി പാർട്ടിയുടെ വോട്ട് കച്ചവടം നടന്നതായി കൊടിയേരി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി സെന്ററില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിന് പുറമേ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് മറിച്ചു. ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറന്ന് അങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേരളത്തിലെ കോൺഗ്രസ് പാഠം പഠിച്ചില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ പരാജയം മുൻകൂട്ടി കണ്ടുകൊണ്ടാണ് ജാമ്യമെടുക്കുന്നതെന്നും കൊടിയേരി കൂട്ടിച്ചേർത്തു. അതേ സമയം കേരളത്തിൽ എൽഡിഎഫിന് തുടർന്ന് ഭരിക്കുന്നതിനുള്ള വ്യക്തമായ അംഗബലമുണ്ടാകുമെന്നും ഇത് മനസിലാക്കി ബിജെപി നേതൃത്വവും നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
എൽഡിഎഫിന് കേരളത്തിൽ തുടർഭരണമുണ്ടാകില്ലെന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും കൊടിയേരി ചോദിക്കുന്നുണ്ട്. എന്നാൽ ബിജെപിയും കോൺഗ്രസും തമ്മിൽ ചില അണിയറ നീക്കങ്ങൾ നടത്തിയെന്നാണ് പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്നും ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും കൊടിയേരി ചൂണ്ടിക്കാണിക്കുന്നു. പക്ഷേ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയിട്ടുള്ള പ്രസ്താവന ഇതിന്റെ തുടക്കമാണെന്നും കോടിയേരി പറഞ്ഞു.
നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications