ജഗതി ശ്രീകുമാറും കോടിയേരി ബാലകൃഷ്ണനും തമ്മിലെന്ത്?
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിനിമാ താരം ജഗതി ശ്രീകുമാറും തമ്മില്‍ എന്താണ് ബന്ധം? പൊതു സമൂഹത്തില്‍ വ്യത്യസ്ത രീതികളില്‍ ഇടപെടുന്ന രണ്ട് പേര്‍ തമ്മിലുള്ള ബന്ധം മാത്രം.
മൂന്ന് വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ നിന്ന് ജഗതി ശ്രീകുമാര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിയ്ക്കുകയാണ്. ഒരു പരിചയം പുതുക്കലിനും സ്‌നേഹ സംഭാഷണത്തിനും ആയാണ് കോടിയേരി ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചത്.
പ്രസന്നവദനനായി, ചിരിച്ചുകൊണ്ടുതന്നെ ജഗതി കോടിയേരിയെ സ്വീകരിച്ചു.

ജഗതിയുടെ വീട്ടില്‍
ജഗതി ശ്രീകുമാറിന്റെ പേയാടുള്ള വീട്ടിലെത്തിയായിരുന്നു കോടിയേരി അദ്ദേഹത്തെ കണ്ടത്. മെയ് 27 ന് വൈകീട്ടോടെയായിരുന്നു സന്ദര്‍ശനം.

വീല്‍ച്ചെയറില്‍
അപകടത്തിന്റെ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച ജഗതി പക്ഷേ ഇപ്പോഴും വീല്‍ ചെയറില്‍ ആണ്.

മകള്‍ കൊണ്ടുവന്നു
കോടിയേരിയുടെ അടുത്തേയ്ക്ക് മകള്‍ പാര്‍വ്വതിയാണ് ജഗതിയെ കൊണ്ടുവന്നത്. മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.

കോടിയേരിയ്‌ക്കൊരു കൈ
സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ ഹസ്തദാനം നല്‍കിയാണ് ജഗതി സ്വീകരിച്ചത്. ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ട് തലകുലുക്കി മറുപടിയും.












Click it and Unblock the Notifications