തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബീവറേജസ് വില്‍പ്പനശാലയില്‍ പൊരിഞ്ഞ തല്ല്.... ജീവനക്കാരനെ കുപ്പി കൊണ്ടടിച്ചു, സംഭവിച്ചത്!!

Google Oneindia Malayalam News

ചവറ: ബീവറേജസ് വില്‍പ്പന ശാലകള്‍ തുറന്നതോടെ എങ്ങനെയെങ്കിലും മദ്യം ലഭിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് കുടിയന്‍മാര്‍. കഴിഞ്ഞ ദിവസം ബെവ്ക്യൂവിന്റെ ആപ്പിനായി പലരും പല വഴികളും നോക്കിയിരുന്നു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായൊരു സംഭവം നടന്നിരിക്കുകയാണ്. കൊല്ലം നീണ്ട കരയില്‍ ബീവറേജസിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയ യുവാവ് ഓഫീസിനുള്ളില്‍ കടന്ന് ജീവനക്കാരനെ ആക്രമിച്ചിരിക്കുകയാണ്.

1

ഇന്നലെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ തലയ്ക്കും കണ്ണിനും കുപ്പികൊണ്ടുള്ള അടിയേറ്റ പന്മന മുല്ലക്കേരി കൊച്ചുമാമ്പുഴ മഹേന്ദ്രന്‍ പിള്ളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മഹേന്ദ്രന്‍ പിള്ളയെ ഒടുവില്‍ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര വെളിത്തുരുത്ത് അനുലാല്‍ ഭവനില്‍ അനുലാലിനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്.

അതേസമയം ബീവറേജസ് ജീവനക്കാര്‍ക്ക് സുരക്ഷ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്. ബെവക്യൂ ആപ്പ് ടോക്കണില്ലാതെയാണ് അക്രമിയായ അനുലാല്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍ എത്തിയത്. തുടര്‍ന്ന് മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. ഇതോടെ അക്രമാസക്തനായ യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു.

ബിയറിന്റെ കുപ്പി കൈക്കലാക്കിയ അനുലാല്‍ മഹേന്ദ്രന്‍ പിള്ളയെ തലയ്ക്ക് അടിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ പിടിച്ച് മാറ്റിയപ്പോള്‍ കുപ്പി കൊണ്ട് എറിയുകയായിരുന്നു. കണ്ണിന് പരിക്കേറ്റ മഹേന്ദ്രന്‍ പിള്ളയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷമാണ് തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം അക്രമിയെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ചവറ പോലീസാണ് കേസെടുത്തത്.

Thiruvananthapuram
English summary
intruder attack beverages outlet staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X