അഴക് രാജക്ക് വേണ്ടി കാര്‍ത്തി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ദീപാവലി ചിത്രമായ ഓള്‍ ഇന്‍ ഓള്‍ അഴക് രാജയുടെ പ്രചാരണത്തിനായി കോളിവുഡിന്റെ പ്രിയ താരം കാര്‍ത്തി തിരുവനന്തപുരത്തെത്തി. തിരുവന്തപുരം ശ്രീകുമാര്‍ തീയേറ്ററില്‍ വച്ചായിരുന്നു പരിപാടി.
ഇത് കാര്‍ത്തിയുടെ രണ്ടാം കേരള സന്ദര്‍ശനമാണ്. പരുത്തി വീരനില്‍ തുടങ്ങിയ കാര്‍ത്തിയുടെ എട്ടാമത്തെ ചിത്രമാണ് ഓള്‍ ഇന്‍ ഓള്‍ അഴക് രാജ. കോളിവുഡ് സൂപ്പര്‍ താരം സൂര്യയുടെ അനിയനായ കാര്‍ത്തി മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ്.
തനിക്ക് പറ്റിയ നല്ല തിരിക്കഥയുണ്ടെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കാര്‍ത്തി പറഞ്ഞു. അടുത്തവര്‍ഷം കാര്‍ത്തിയുടെ പിരിയാണി എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ഓള്‍ ഇന്‍ ഓള്‍ അഴക് രാജ
വെറും ഏഴ് സിനിമകള്‍ കൊണ്ട് തമിഴകത്ത് താര സിഹാസനം സ്വന്തമാക്കിയ നടനാണ് കാര്‍ത്തി. ഓള്‍ ഇന്‍ ഓള്‍ അഴക് രാജ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് കാര്‍ത്തി തിരുവനന്തപുരത്ത് എത്തിയത്.

ഓഡിയോ സിഡി
ഓള്‍ ഇന്‍ ഓള്‍ അഴ്ക് രാജയുടെ ഓഡിയോ സിഡി ശ്രീകുമാര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ മണിയന്‍ പിള്ള രാജുവിന് കാര്‍ത്തി കൈമാറുന്നു.

മലയാളികളുടേയും പ്രിയതാരം
ആദ്യ സിനിമയായ പരുത്തി വീരന്‍ മുതലേ കാര്‍ത്തി മലയാളികളുടേയും പ്രിയപ്പെട്ട താരമാണ്.

അടുത്ത സിനിമ ബിരിയാണി
കാര്‍ത്തിയുടേതായി അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രമാണ് ബിരിയാണി. കാര്‍ത്തിയുടെ മേക്ക് ഓവര്‍ അപ്പിയറന്‍സ് ആയിരിക്കും ബിരിയാണിയുടെ സവിശേഷത.

മലയാളികള്‍ ഏറെ പ്രിയം
മലയാളി സിനിമാ ആസ്വാദകരെ ഏറെ ഇഷ്ടമാണ് കാര്‍ത്തിക്ക്. ഫ്രണ്ട്‌ലി ഓഡിയന്‍സ് എന്നാണ് കാര്‍ത്തി മലയാളി പ്രേക്ഷകരെ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications