ഗിന്നസ് റെക്കാർഡിനരികെ കൊഞ്ചിറവിള ക്ഷേത്ര ലക്ഷദീപം: 25000ത്തോളം പേരാണ് 4 ലക്ഷത്തോളം ദീപങ്ങൾ!
തിരുവനന്തപുരം: കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപത്തിൽ നാല് ലക്ഷത്തിൽപരം ദീപങ്ങൾ തെളിയിച്ചു. ഏറ്റവും കൂടുതൽ ദീപങ്ങൾ തെളിയിച്ചതിനുള്ള ലോക റെക്കാർഡിനായി ഗിന്നസ് അധികാരികളുമായി ബന്ധപ്പെട്ട് പ്രാഥമിക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. 25000ത്തോളം പേരാണ് 4 ലക്ഷത്തിൽപരം ദീപങ്ങൾ ഒരു മണിക്കൂർ കൊണ്ട് തെളിയിച്ചത്.

സിർസയിൽ ദേരാ സച്ചാ സൗധ ആശ്രമാധിപൻ ഗുർമീത് രാം രഹിം സിംഗ് 2016 സെപ്തംബർ 23ന് ഒന്നര ലക്ഷം ദീപങ്ങൾ തെളിയിച്ചതാണ് നിലവിലെ ഗിന്നസ് റെക്കാർഡ് ക്ഷേത്രത്തിലും രണ്ട് കിലോമീറ്റർ ചുറ്റളവിലുമുള്ള പാതകളിലുമായി നടന്ന ലക്ഷദീപം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സുരേഷ് ഗോപി എം.പി, ഡോ.ശശി തരൂർ എം.പി, ഒ. രാജഗോപാൽ എം.എൽ.എ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, വ്യവസായ സംരംഭകൻ ശ്രീനിലയം ബാബു, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജുരമേശ്, ട്രസ്റ്റ് ചെയർമാൻ എം. സുനിൽകുമാർ, പ്രസിഡന്റ് കെ. വിമലചന്ദ്രൻ നായർ, സെക്രട്ടറി ആർ.വി ബിജു, നഗരസഭാ കൗൺസിലർമാർ, കലാ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications