ഐഎന്‍ടിയുസി 'പോഷകമല്ല അവിഭാജ്യമാണ്' : പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കെ സുധാകരന്
തിരുവനന്തപുരം: വി.ഡി സതീശനും ഐ.എന്‍.ടി.യു.സിയുമായുള്ള തര്‍ക്കം പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കെ സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. കോട്ടയം ഡി.സി.സി അധ്യക്ഷനായ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും സുധാകരന് പറഞ്ഞു.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണെന്ന് സതീശന് പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളാണ് വിഷയം തര്ക്കത്തിലെത്തിച്ചതെന്നും സുധാകരന് വിശദീകരിച്ചു. കേരളത്തില്‍ ഐ.എന്‍.ടി.യു.സി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അതേ സമയം പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ വി തോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരന് പറഞ്ഞു.

വി.ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ സംഘടന നടത്തിയ പ്രകടനങ്ങള്‍ കെപിസിസി പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അനാവശ്യമായ തര്‍ക്കമാണ് നിലവില്‍ നടക്കുന്നതെന്നും പ്രശ്നം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്നും വിഷയത്തില്‍ ശശി തരൂര്‍ പ്രതികരിച്ചിരുന്നു
. അതേസമയം നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രതികരണമായിരുന്നു കെ വി തോമസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മരങ്ങള്‍ വേണ്ടെന്ന് പറയുന്നത് മുതലാളിത്ത ചിന്താഗതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി.ഡി സതീശന്റെ പരാമര്‍ശമാണ് ഐഎന്‍ടിയുസിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ പരസ്യമായി തൊഴിലാളികളും ഐഎന്‍ടിയുസി നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിനെക്കുറിച്ച് സംസാരിക്കവെയാണ് സതീശന് ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഐഎന്‍ടിയുസിക്ക് പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഉള്ളതെന്നും കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വി.ഡി സതീശന് വ്യക്തമാക്കിയിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. താന്‍ ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി വി ഡി സതീശന് രംഗത്തെത്തി. താന്‍ കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. അല്ലാതെ ഞാന്‍ ഒറ്റയ്ക്കെടുത്ത അഭിപ്രായമല്ല ഇതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications