'ഡെൽന രാഷ്ട്രീയത്തിൽ നിൽക്കണം. ഒരു സ്റ്റാർ ആവണം'- തോളിൽ തട്ടി കെ.സുധാകരന്റെ അഭിനന്ദനം
'ഡെൽന രാഷ്ട്രീയത്തിൽ നിൽക്കണം. ഒരു സ്റ്റാർ ആവണം'- തോളിൽ തട്ടി കെ.സുധാകരന്റെ അഭിനന്ദനം
തിരുവനന്തപുരം: ഡെൽന തോമസിനെ ഷാൾ അണിയിച്ച് പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെ എസ് യു വിന് ഒരു ജനറൽ സീറ്റിൽ വിജയം ഉറപ്പാക്കിയതിനാണ് പ്രശംസിച്ചത്. 37 വർഷത്തിനുശേഷമാണ് കെ എസ് യുവിന് ഒരു ജനറൽ സീറ്റ് ഉറപ്പാക്കിയത്. എന്നാൽ, 1985 - ൽ എം.മണികണ്ഠനാണ് യൂണിവേഴ്സിറ്റി കോളേജിൽ ജനറൽ സീറ്റിലേക്ക് അവസാനമായി ജയിച്ച കെ എസ് യു പ്രവർത്തകൻ.
പ്രശംസിച്ചതിന് ശേഷം കെ.സുധാകരൻ പറഞ്ഞത് ഇങ്ങനെ ;-

ഡെൽന രാഷ്ട്രീയത്തിൽ നിൽക്കണം. ഒരു സ്റ്റാർ ആവണം. കോളേജ് യൂണിയന്റെ ഭാരവാഹി എന്നു പറയുന്നത് പുതിയ തലമുറയുടെ മനസ്സിൽ ജീവിക്കാൻ പറ്റുന്ന അവസരമാണ്. - അദ്ദേഹം തോളിൽ തട്ടിയായിരുന്നു ഡെൽന തോമസിനെ അഭിനന്ദിച്ചത്.
അതേസമയം, കോളേജിൽിലെ എസ് എഫ് ഐ യുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചിരുന്നു. ഇതോടെയാണ്, 37 വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ കെ എസ് യുവിന് ഒരു ജനറൽ സീറ്റിൽ വിജയം ഉറപ്പായത്. കോളേജിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ സ്ഥാനാർഥിയെ ബാലറ്റിൽ നിന്ന് ഒഴിവാക്കിയതായും ഈ സീറ്റിൽ മത്സരമുണ്ടാകില്ലെന്നും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി.
എന്നാൽ, കേരള സർവകലാശാലയിലെ മറ്റു കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്നു നടക്കുകയാണ്. ജനറൽ സെക്രട്ടറി, തേഡ് ഡിസി റെപ്, ഫസ്റ്റ് പിജി റെപ് എന്നീ സ്ഥാനങ്ങളിലേക്കു മാത്രമാണ് യൂണിവേഴ്സിറ്റി കോളജിൽ മത്സരം. ചെയർമാൻ ഉൾപ്പെടെ മറ്റെല്ലാ സീറ്റിലും എസ് എഫ് ഐ എതിരില്ലാതെ ജയിച്ചു. അതേ സമയം, വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഇതിന് പിന്നാലെ, ഈ വരുന്ന 18 വരെ ക്ലാസുകൾ ഓൺലൈൻ വഴിയാക്കി തീരുമാനം എടുത്തു.
എസ് എഫ് ഐ യുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എം ബി ബി എസ് പ്രവേശനം ലഭിച്ചിരിക്കുന്നത്. തുടർന്ന് കെ എസ് യു റിട്ടേണിങ് ഓഫീസർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാനാർഥി കഴിഞ്ഞ 4 - ന് ടി സി വാങ്ങി പോയെന്ന് കണ്ടെത്തിയത്.
ഇതിനെ തുടർന്ന് കോളേജിൽ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകന് തലയ്ക്ക് പരുക്ക് പറ്റി. കെ എസ് യു സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. അതിനാൽ, തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിനായി എസ് എഫ് ഐ പ്രവർത്തകർ ആസൂത്രിതമായി നടത്തിയ നാടകമാണ് കോളേജിലുണ്ടായതെന്ന് കെ എസ് യു ആരോപിച്ചു.












Click it and Unblock the Notifications