തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷ്ണന്റെ കൊലപാതകം; കൊലപ്പെടുത്തിയത് 10 കൊല്ലം മുമ്പ്, കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

നെയ്യാ​റ്റിൻകര: ആറയൂർ വിനു കൊലക്കേസിലെ പ്രതി കടമ്പാട്ടുവിള മേലെ പുത്തൻവീട്ടിൽ ഷാജിയുടെ (47) മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവ് കൃഷ്ണനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പിതൃഘാതകനായ ഷാജിക്ക് ശിക്ഷ ലഭിക്കത്തക്ക രീതിയിൽ മതിയായ തെളിവുകൾ കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

<strong>കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ചെക്കിംഗ് ഇ൯സ്പെക്ടർക്ക് ദാരുണാന്ത്യം, സംഭവം കല്ലമ്പലത്ത്!!</strong>കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ചെക്കിംഗ് ഇ൯സ്പെക്ടർക്ക് ദാരുണാന്ത്യം, സംഭവം കല്ലമ്പലത്ത്!!


2009 ജനുവരി 13 നാണ് കൃഷ്ണനെ കാറിൽ പിടിച്ചുകൊണ്ടുപോയി കൊന്ന് മകൻ ഷാജി അരുമന തേയ്മാനൂർ പാലത്തിനടുത്ത് ആറ്റിൽ തള്ളിയത്. അ‌ജ്ഞാത മൃതദേഹമെന്ന നിലയിൽ അരുമന പൊലീസ് മൃതദേഹം സംസ്കരിച്ചു. വെട്ടുവന്നി ഗവ. ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ഷാജിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്.

Krishnan

പത്തുവർഷം മുമ്പുള്ള കേസായതിനാൽ രേഖകൾ അരുമന പൊലീസ് കന്യാകുമാരി ആർ.ഡി.ഒയ്ക്ക് കൈമാറിക്കഴിഞ്ഞു. മൃതദേഹ പരിശോധനാ റിപ്പോർട്ടും കേസിലെ നിർണായക തെളിവായി മാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കന്യാകുമാരി ആർ.ഡി.ഒയോട് പാറശാല പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയെയും വിനു വധക്കേസിലെ രണ്ടാം പ്രതി ആറയൂർ എള്ളുവിള പുത്തൻവീട്ടിൽ പല്ലൻ അനിയെയും (42) കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ചോദ്യംചെയ്യും. തുടർന്ന് അരുമനയിൽ കൊണ്ടുപോയി തെളിവെടുത്തശേഷം കേസെടുക്കുമെന്ന് പാറശാല പൊലീസ് പറഞ്ഞു.

Thiruvananthapuram
English summary
Krishnan murder case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X