അച്ഛന്റെ ഓർമയിൽ സ്പീക്കർ കസേരയിൽ ശബരീനാഥൻ: പദവിലഭിച്ചതെങ്ങനെ
തിരുവനന്തപുരം: കേരള നിയമസഭയിൽ ജി കാർത്തികേയൻ സ്പീക്കറായിരുന്ന കസേരയിലിരുന്ന് മകൻ കെ എസ് ശബരീനാഥൻ. അപൂർവ്വ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം കേരള നിയമസഭ സാക്ഷിയായത്. 2011 മുതൽ 2014 വരെ സ്പീക്കർ സ്ഥാനത്തിരുന്ന കാർത്തികേയന്റെ മരണത്തെത്തുടർന്നാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ശബരീനാഥൻ അരുവിക്കരയിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ പാനൽ അംഗമാകാൻ അവസരം ലഭിച്ചതോടെയാണ് സ്പീക്കറുടെ കസേരയിലിരിക്കാൻ ശബരീനാഥന് അവസരമൊരുങ്ങിയത്. സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കുന്ന പാനലിലെ അംഗം കൂടിയാണ് എംഎൽഎ കൂടിയായ ശബരീനാഥൻ. ഇരുവരും സഭയിലില്ലാതായതോടെയാണ് അൽപ്പനേരത്തേക്ക് ഈ കസേരയിലിരുന്നത്.
ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓർമ്മയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു പാനൽ തയ്യാറാക്കാറുണ്ട്. ഈ സെഷനിൽ ഈ പാനലിൽ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ ഓടിയെത്തിയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞെന്നും ശബരീനാഥൻ കുറിച്ചു. താൻ സഭ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ജി കാർത്തികേയൻ അന്തരിച്ചതോടെ 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിലാണ് ശബരീനാഥൻ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്ക് എത്തുന്നത്. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ശബരീനാഥൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications