തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്യൂട്ടിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കിണറ്റിൽ വീണു: അപകടം മീറ്റര്‍ റീഡിംഗിന് എത്തിയപ്പോള്‍!

  • By Desk
Google Oneindia Malayalam News

വെഞ്ഞാറമൂട്: കെഎസ്ഇബി കരാർ ജീവനക്കാരൻ കിണറ്റിൽ വീണു. വെഞ്ഞാറമൂട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ തേക്കട, ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തിൽപ്പെട്ടത്,ചേലയം ഭാവതി ക്ഷേത്രത്തിന് സമീപം പ്രിജിത് ഭവനിൽ പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കണറ്റിനുള്ളിലാണ് ഇയാൾ അകപ്പെട്ടത്. വീട്ടിലേയ്ക്ക് മീറ്റർ റീഡിംഗിനായി പോകുകയായിരുന്ന കിണറിന് ആളോടിയില്ലാത്തതിനാൽ കിണറിനുള്ളിൽ വീഴുകയായിരുന്നു.

<strong>ശബരിമല: ബിജെപിയെ തള്ളി പ്രവര്‍ത്തകര്‍.. സംസ്ഥാന നേതാവടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്</strong>ശബരിമല: ബിജെപിയെ തള്ളി പ്രവര്‍ത്തകര്‍.. സംസ്ഥാന നേതാവടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്

അറുപതടി താഴ്ചയിലുള്ള കിണറിൽ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തി കയർ എറിഞ്ഞ് കൊടുത്തു. കരയ്ക്ക് കയറ്റാനുള്ള ശ്രമം വിഫലമായതോടെ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഇയാളെ കരയക്ക് എടുക്കുകയായിരുന്നു. അവശനായ ഇയാളെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kseb-15453

ഇയാളുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ പറഞ്ഞു. മീറ്റർ റീഡിംങിനായി കൊണ്ടുവന്ന പി.ഡി.എ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിണറ്റിൽ അകപ്പെട്ടു. വെഞ്ഞാറമൂട് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ലീഡിംഗ് ഫയർമാൻ അജിത്, ഫയർമാൻമാരായ അജീഷ്, വിജേഷ്, അനിൽ രാജ്, ശരത്, ഡ്രൈവർ ശിവകുമാർ എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.

Thiruvananthapuram
English summary
Kseb staff slips into well during on duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X