കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നവജാതശിശു ഉള്‍പ്പടെ മൂന്ന് മരണം
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവജാതശിശു ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശിയായ മഹേഷിന്റെ നാല് ദിവസം പ്രായമായ കുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

രാത്രി എട്ട് മണിയോടെ പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ കുഞ്ഞും അഞ്ച് വയസുള്ള മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ നവജാതശിശു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ മറ്റൊരു ഓട്ടോ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിച്ചും അപകടമുണ്ടായി.












Click it and Unblock the Notifications