തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസി ഡിപ്പോയിൽ നിര്‍ത്തിയിട്ടിരുന്ന ഓർഡിനറി ബസിന് തീപിടിച്ചു: സംഭവം തമ്പാനൂരില്‍!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിറുത്തിയിട്ടിരുന്ന ഓർഡിനറി ബസിന് തീപിടിച്ചു. യഥാസമയം തീകെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആർ.ആർ 206 ഓർഡിനറി ബസിന്റെ എൻജിനാണ് കത്തിയത്. യാത്രക്കാരെ ഇറക്കിയശേഷം തിരികെ പോകാനായി കാട്ടാക്കടയിലേക്കുള്ള ബസ് ഷെൽട്ടറിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. മുൻവശത്തുനിന്ന് പുകവരുന്നത് കണ്ട ജീവനക്കാർ പെട്ടെന്ന് ഫയർ എക്സ്റ്റിൻ ഗുഷറും വെള്ളവുമുപയോഗിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടി.

<strong>കമ്മിഷണറുടെ ഓഫിസിലും രക്ഷയില്ല; ശല്യം ചെയ്യുന്നതായി വനിതാ ജീവനക്കാരിയുടെ പരാതി</strong>കമ്മിഷണറുടെ ഓഫിസിലും രക്ഷയില്ല; ശല്യം ചെയ്യുന്നതായി വനിതാ ജീവനക്കാരിയുടെ പരാതി

ksrtcengine-1544598

ഫയർഫോഴ്സെത്തി ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം എൻജിനിലേക്ക് ശക്തമായി വെള്ളം പമ്പ് ചെയ്തതോടെയാണ് പുക ശമിച്ചത്. എൻജിന്റെ ഹെഡ് ചൂടായതാണ് തീപിടിത്തതിന് കാരണമായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. എൻജിന് കേട് സംഭവിച്ചതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് ബസുകൾ നിർത്തിയിടുന്ന ഭാഗത്തായിരുന്നു സംഭവം. യഥാസമയം സംഭവം ശ്രദ്ധയിൽപ്പെടാതെപോയിരുന്നെങ്കിൽ മറ്റ് ബസുകൾക്കും സമീപത്തെ കടകൾക്കും തീപിടിക്കാൻ ഇടയാകുമായിരുന്നു. യാത്രക്കാരുമായി പോകുന്നതിനിടെ തീപിടിച്ചിരുന്നെങ്കിലും ആളപായത്തിനും വൻ ദുരന്തത്തിനും വഴിവയ്ക്കുമായിരുന്നു. ചെങ്കൽചൂള അസി. സ്റ്റേഷൻ ഓഫീസർ ലോഹിതന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തിയത്.

Thiruvananthapuram
English summary
ksrtc bus got fire in thambanoor ksrtc depot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X