തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സമരം;ജനം വലഞ്ഞു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തിരുവനന്തപുരത്ത് ജന ജീവിതത്തെ സാരമായി ബാധിച്ചു. ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞു.
പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. ഇത് സൂചനാ പണിമുടക്കാണ്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരം ചെയ്യുന്നത്.

തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകളും സമരത്തിന്റെ ഫലമായി നിശ്ചലമായി. നൂറ് കണക്കിനാളുകളാണ് ഇതോടെ കുടുങ്ങിയത്. ജില്ലയിലേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ തൊഴിലാളികള്‍ തടയുന്നുണ്ട്.
ദൈനംദിന യാത്രകള്‍ക്ക് തിരുവനന്തപുരത്തുകാര്‍ക്ക് കെഎസ്ആര്‍ടിസി തന്നെയാണ് ആശ്രയം. അഞ്ഞൂറോളം ഓര്‍ഡിനറി ബസ്സുകളാണ് നഗരത്തില്‍ സാധാരണ സര്‍വ്വീസ് നടത്തുന്നത്. ക്രിസ്മസ് പരീക്ഷ നടക്കുന്നതിലാല്‍ സ്‌കൂളുകളിലെത്താന്‍ കുട്ടികളും വലഞ്ഞു. സമരത്തെക്കുറിച്ചറിയാതെ തീവണ്ടിയില്‍ തിരുവനന്തപുരത്തെത്തിയ യാത്രക്കാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ സംവിധാനങ്ങളില്ലാതെ കുടുങ്ങി.
തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ബസ്സുകളും ജില്ലയിലേക്ക് പ്രവേശിക്കുന്നത് സമരക്കാര്‍ തടയുകയാണ്. എന്നാല്‍ ശബരിമല സര്‍വ്വീസിനെ മാത്രം സമരം ബാധിച്ചിട്ടില്ല. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് സമരം.












Click it and Unblock the Notifications