Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ബസ്സും ശബരിമലക്ക്, നാട്ടില്‍ തിരക്ക്‌

തിരുവനന്തപുരം: ശബരിമല സീസണ്‍ തുടങ്ങിയതോടെ തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരുന്ന പല ബസ്സുകളും റദ്ദാക്കി. ഈ ബസ്സുകളെല്ലാം ഇപ്പോള്‍ ശബരിമല സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ വെട്ടിലായത് തലസ്ഥാനത്തെ യാത്രക്കാരും.

തിരുവനന്തപുരത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 236 സര്‍വീസുകളാണു കെഎസ്ആര്‍ടിസി നടത്തുന്നത്. കുറച്ച് പുതിയ ബസ്സുകള്‍ ഉണ്ടെങ്കിലും ശേഷിക്കുന്നതെല്ലാം തിരുവനന്തപുരത്തെ പല ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായിനിയോഗിച്ചിട്ടുള്ളവയാണ്. മകരവിളക്ക് ആഘോഷമാകുമ്പോഴേക്കും ശബരിമല സര്‍വ്വീസുകളുടെ എണ്ണം 1000 ആയി ഉയര്‍ത്താനാണത്രെ പദ്ധതി.

KSRTC

കഴിഞ്ഞ വര്‍ഷവും സര്‍വ്വീസുകളുടെ കാര്യത്തില്‍ കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 290 പുതിയ ബസ്സുകള്‍ നിരത്തിലിറക്കിയായിരുന്നു ഇത് എന്ന് മാത്രം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് യാത്രാ ക്ലേശം അത്രക്ക് രൂക്ഷവും ആയിരുന്നില്ല. ഇത്തവണയാകട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് അധികം ബസ്സുകള്‍ ഓര്‍ഡര്‍ ചെയ്ടയാന്‍ പോലും കഴിഞ്ഞിട്ടില്ല.

പ്രതിസന്ധിയുടെ പേരില്‍ നിലവിലുള്ള പല ഷെഡ്യൂളുകളും റദ്ദാക്കിക്കൊണ്ടിരിക്കവേയാണ് സ്‌പെഷ്യല്‍ സര്‍വ്വീസിനായി വണ്ടികള്‍ പിന്‍വലിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം ഡിപ്പോയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര, പൂവാര്‍, കാട്ടാക്കട, വിഴിഞ്ഞം, നെടുമങ്ങാട്, പാറശ്ശാല, വെള്ളറട, ആര്യനാട്, വെഞ്ഞാറ് മൂട്, ആറ്റിങ്ങല്‍, കണിയാപുരം, കിളിമാനൂര്‍, തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് ബസ്സുകള്‍ ശബരിമല സര്‍വ്വീസിനായി എടുത്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+