Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധരഹിതനായി; രക്ഷകനായത് കണ്ടക്ടർ..

സംഭവ സമയം ബസിൽ 35ൽ അധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് മുന്നോട്ട് ഓടി

ksrtc conductor331

PC: facebook

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. ഇപ്പോൾ അത്തരം അവസ്ഥ ഉണ്ടായിരിക്കുകയാണ്. എന്നാൽ കൃത്യസമയത്ത് നടത്തിയ ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്, ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ബോധം നഷ്ടമാവുകയായിരുന്നു. കണ്ടക്ടറുടെ സമയോജിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

വെള്ളറട ഡിപ്പോയിൽ നിന്ന് നെയ്യാറ്റിൻകര- അമ്പൂരി- മായം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. സംഭവം നടക്കുന്ന സമയം ബസിൽ 35ൽ അധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് മുന്നോട്ട് ഓടി.

ഇതുകണ്ട കണ്ടക്ടർ പെട്ടെന്ന് തന്നെ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളറട സ്വദേശി വിഷ്ണുവായിരുന്നു കെഎസ്ആർടിസി ബസിലെ കണ്ടക്ടർ. ബസ് നിർത്തി ഉടൻ തന്നെ ഡ്രൈവർ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദിവസങ്ങൾക്ക് മുൻപ് ഇതുപോലെയൊരു സംഭവം നടന്നിരുന്നു. തൃശൂരായിരുന്നു അത്.ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ ഡ്രൈവറുടെ ബോധം പോയപ്പോഴാണ് വിദ്യാർത്ഥി ഇടപെട്ടത്. പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് ചാടിയിറങ്ങി ഡ്രൈവറെ വലിച്ച് പുറത്തിറക്കുകയായിരുന്നു. കോളേജിലെ എൻസിസി പരേഡിനായി വീട്ടിൽ നിന്ന് ബൈക്കിലിറങ്ങിയതാണ് മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത്ത്.

തിരുത്തിപ്പറമ്പ് കനാൽ ഭാഗത്ത് എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പോക്ക് കണ്ടാണ് ഓവർടേക്ക് ചെയ്ത് നോക്കുന്നത്. ഡ്രൈവർ അബോധാവസ്ഥയിലെന്ന് കണ്ടു. സമയം ഒട്ടും കളയാതെ ബൈക്ക് നിർത്തി ഓട്ടോയിൽ നിന്ന് ഡ്രൈവർ ജോസ് മണിയെ വലിച്ച് താഴെയിട്ടു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോ​ഗിക്കും മുമ്പ് അറിയണം ഇക്കാര്യം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+