തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു..ഇനി പുതിയ നിറം

ഈ നിറത്തിൽ പുതിയ 131 ബസുകൾ മാർച്ചോടെ പുറത്തിറങ്ങും

Google Oneindia Malayalam News
KSRTC

തിരുവനന്തപുരം: സൂപ്പർഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്ക് പിന്നാലെയാണ് സൂപ്പ‍ർ ഫാസ്റ്റിന്റെ നിറം മാറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചത്. മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ നിറം. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുണ്ടാകും.

'ക്ലാസിൽ കയറണമെങ്കിൽ പെൺകുട്ടികൾക്ക് കാമുകൻ വേണം'; പ്രിന്‍സിപ്പലിന്റെ പേരില്‍ അറിയിപ്പ്..ട്വിസ്റ്റ്'ക്ലാസിൽ കയറണമെങ്കിൽ പെൺകുട്ടികൾക്ക് കാമുകൻ വേണം'; പ്രിന്‍സിപ്പലിന്റെ പേരില്‍ അറിയിപ്പ്..ട്വിസ്റ്റ്

ഈ നിറത്തിൽ പുതിയ 131 ബസുകൾ മാർച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും വരും. ഈ ബസുകൾ വരുന്നതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റും.

അതേസമയം, കൊച്ചി ന​ഗരത്തിൽ ഫീഡർ സർവീസുമായി എത്തുകയാണ് കെഎസ്ആർടിസി. മെട്രോ സ്റ്റേഷനുകളിലേക്കാണ് സർവീസ് നടത്തുക. ന​ഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടത്

KSRTC13

എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭിക്കുക. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോർട്ട്, ബോട്ട് ജെട്ടി, കലൂർ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ സർവീസ് നടത്തുന്ന ഫീസർ കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമെയാണ് കെഎസ്ആർടിസിയും ഇത്തരം സർവീസ് കൊണ്ടുവരുന്നത്. നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും, പെരുമ്പാവൂരിൽ നിന്ന് ആലുവ സ്റ്റേഷൻ വഴിയും അങ്കമാലിയിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷൻ വഴിയും ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സൗകര്യം ഉണ്ടാകും

Thiruvananthapuram
English summary
Ksrtc has decided to change the colour of superfast buses and here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X