തിരുവനന്തപുരത്തുനിന്നും 'ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. സ്പെഷ്യല്‍ സര്‍വീസ് രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15am) വഴിഅമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.

14.40 PM ന് അമൃത ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്റ്റേഷനിൽ എത്തുന്നു.
മഹാരാഷ്ട്ര മാതൃകയില്‍ ഗോവയിലും ബിജെപിയെ വീഴ്ത്താന്‍ ശിവസേന; പവാറിന്റെ സഹായം തേടും
വിശദ വിവരങ്ങൾക്ക് :
തിരുവനന്തപുരം സെൻട്രൽ
0471-2323886 (24 x 7)
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation
വാട്സാപ്പ് നമ്പർ - 8129562972
വെബ് സൈറ്റ് : www.keralartc.com
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
ശബരിമല തീർത്ഥാടനം: തപാൽ വകുപ്പ് വഴിയുള്ള പ്രസാദ വിതരണത്തിൽ വർധനവ്, ആവശ്യക്കാർക്ക് 450 രൂപയ്ക്ക്