ഉച്ചയൂൺ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും, കുടുംബശ്രീയുടെ ലഞ്ച് ബെൽ വരുന്നു; വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഉച്ചയ്ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് വീട്ടിൽ നിന്ന് കൊണ്ടുവരുന്നത് പോലെ സ്റ്റീൽ പാത്രങ്ങളിൽ ഊൺ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ ഇനി ആ ആഗ്രഹം നടക്കും. ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ട ആവശ്യമില്ല. സ്റ്റീൽ പാത്രത്തിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. കുടംബശ്രീയുടെ ലഞ്ച് ബെല്ലിലൂടെയാണ് ഈ ആശയം നടപ്പാക്കുക. കുടുംബശ്രീ ഓൺലൈൻ ആപ്പായ പോകറ്റ് മാർട്ട് വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.
തുടക്കത്തിൽ ഉച്ചയൂൺ മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുക. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.

കുടുംബം ശ്രീ അംഗങ്ങൾ തന്നെയാണ് ഉൺ വിതരണം ചെയ്യുന്നതും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. താമസിയാതെ ഈ പദ്ധതി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.
കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് വിതരണവും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രീകൃതസ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം ആയിരിക്കും നൽകുക.
വൃത്തിയോടെ രുചികരവും ഗുണമേന്മയുമുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നൽകുന്നു എന്നതാണ് മെച്ചമെന്ന് കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം.
ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണ തയ്യാറാക്കി വിതരണം ചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കും. ടു വീലർ സ്വന്തമായുള്ള ലൈസൻസുള്ള കുടംബശ്രീ അംഗങ്ങൾ , കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.
ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയിൽ കേരള ഊണിന് പുറമെ നോർത്ത് ഇന്ത്യൻ ഭക്ഷണം ജീവിത ശൈലി രോഗത്തിന് മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിലയും ലഭ്യമാക്കും.












Click it and Unblock the Notifications