തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; രാത്രി മുഴുവന്‍ പീഡിപ്പിച്ചു, എഫ്‌ഐആറിലെ വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കുളത്തൂപുഴ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനെതിരായ പരാതിയില്‍ ഗുരുതരമായ ആരോപണം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

ആംബുലന്‍സില്‍ കൊറോണ രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. യുവതിയുടെ പരാതി പ്രകാരമുള്ള എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ....

മലപ്പുറത്ത് നിന്ന് തിരിച്ചെത്തിയ ശേഷം...

മലപ്പുറത്ത് നിന്ന് തിരിച്ചെത്തിയ ശേഷം...

മലപ്പുറത്ത് വീട്ടു ജോലിക്ക് പോയിരുന്നു യുവതി. തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കുളത്തൂപുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പിന്നീട് പരിശോധന നടത്തി കൊറോണ രോഗമില്ലെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടിയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ ഫോണില്‍ വിളിച്ചത്.

 കെട്ടിയിട്ട് പീഡിപ്പിച്ചു

കെട്ടിയിട്ട് പീഡിപ്പിച്ചു

ഈ അവസരം പ്രദീപ് കുമാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് വ്യക്തമാകുന്നത്. യുവതിയോട് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. ഭരതന്നൂരിലെ വീട്ടില്‍ മൂന്നാം തിയ്യതിയാണ് യുവതി എത്തിയത്. ഇവിടെ വച്ച് ബലം പ്രയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam
പ്രദീപ് കുമാര്‍ കുടുങ്ങി

പ്രദീപ് കുമാര്‍ കുടുങ്ങി

ഒരു ദിവസം മുഴുവന്‍ യുവതിയുടെ വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. വെള്ളറട പോലീസിലാണ് യുവതി പരാതി നല്‍കിയത്. ഈ പരാതി പാങ്ങോട് പോലീസിന് കൈമാറി. തൊട്ടുപിന്നാലെ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തു.

 ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍

ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍

പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രതി സമ്മതിച്ചുവെന്നാണ് വിവരം. പ്രദീപിനെ സസ്‌പെന്റ് ചെയ്യാന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഗൗരവമുള്ളത്

ഗൗരവമുള്ളത്

പ്രതിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. യുവതിയുടെ മൊഴിയില്‍ അവ്യക്തതയുണ്ട്. എങ്കിലും പരാതി ഗൗരവമുള്ളതാണെന്ന് പോലീസ് പറയുന്നു.

'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു

ഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണംഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണം

Thiruvananthapuram
English summary
Kulathupuzha case: Health Inspector suspended, FIR details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X