തെങ്ങുകയറ്റ തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്!
ചിറയിൻകീഴ്: തെങ്ങ്കയറ്റ തൊഴിലാളിയെ ബാറിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കൊച്ചുതിട്ട വയലിൽ സ്വദേശി ബിനുവിനെയാണ് (47) ചിറയിൻകീഴിലെ ബാറിന് സമീപത്തെ മുത്തൂറ്റ് ശാഖയ്ക്ക് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിലും സമീപത്തെ ആധാരം എഴുത്ത് ഓഫീസിലേക്കുള്ള ഇടവഴിയിലും രക്തം കാണപ്പെട്ടിട്ടുണ്ട്.
ശരീരത്ത് അങ്ങിങ്ങായി പരിക്കേറ്റ പാടുകളുണ്ട്. പരിക്കുകളുടെ സ്വഭാവവും സാഹചര്യങ്ങളും പരിശോധിച്ച പൊലീസിന് സംശയം തോന്നിയതിനാൽ ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ദർ എന്നിവരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിച്ചശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മദ്യപാനിയായ ബിനുവും ചിലരുമായി വാക്കേറ്റമുണ്ടായതായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതേ തുടർന്നുള്ള ആക്രമണത്തിൽ ഇയാൾകൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ബാറിലേയും സമീപത്തെ ചില സ്ഥാപനങ്ങളിലേയും സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കൊപ്പം മദ്യപിക്കാനെത്തിയവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ബാർ ജീവനക്കാർ, സെക്യൂരിറ്റി, സമീപത്തെ വ്യാപാരികൾ എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications