തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തിന്റെ കുട്ടനാട് ഇവിടെയാണ്; സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറൽ; ഫോട്ടോഗ്രാഫർമാർ തകർക്കും

തിരുവനന്തപുരത്തിന്റെ കുട്ടനാട് ഇവിടെയാണ്; സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറൽ; ഫോട്ടോഗ്രാഫർമാർ തകർക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും വലിയ നെൽപാടം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലാണ്. സഞ്ചാരികൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട ഒരിടം.

നിരവധി സേവ് ദ ഡേറ്റ് ചിത്രങ്ങൾ, ഫോട്ടോഗ്രാഫറിന്റെ ക്യാമറക്കുള്ളിൽ പകർത്തുന്ന ഇടം. തിരുവനന്തപുരം ജില്ലയിലെ കുട്ടനാട്. യത്ഥാർത്ഥ ഗ്രാമീണ തനിമയാൽ അതിവിശാലവും മനോഹരവുമാണ് ഇവിടം. ഇൻസ്റ്റഗ്രാമിൽ അടക്കം ഇവിടെ നിന്നും യുവാക്കൾ പകർത്തുന്ന ചിത്രം ഏറെ ശ്രദ്ധ ചെലുത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ചെങ്കൽ മഹാദേവ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുകയാണ് ആയതിനാൽ തന്നെ, ഇങ്ങോട്ടേക്കുളള തിരക്കും ഉയരുന്നു. നെൽപ്പാടം കാണാനെത്തുന്ന കാഴ്ചക്കാർക്കും കൗതുകമേറുന്നു.

1

പച്ചപ്പട്ടു വിരിച്ച നെൽപ്പാടം കണ്ടാൽ നോക്കി നിന്ന് പോകാത്ത ആരുണ്ട്. എന്ത് മനോഹാരിതയാണ് ഇളം കാറ്റിലൂടെ നെൽകതിർ തെന്നി കളിക്കുന്നത് കാണാൻ. ഇത്തരം കാഴ്ച കാണാനും ഗ്രാമീണ മേഖലയുടെ വിശാലത അനുഭവിക്കാനും മിക്ക സഞ്ചാരികളും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലേക്ക് എത്തിച്ചേരാറുണ്ട്. എന്നാൽ കുട്ടനാട് തിരുവനന്തപുരത്ത് ആയാലോ?

സാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുനസാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുന

2

അധികമാർക്കും അറിയില്ല... തിരുവനന്തപുരം ജില്ലയിലെ ഈ ചെറിയ കുട്ടനാടിനെ... നെൽപ്പാടം ആണ്. അതിമനോഹരമായ നെൽപ്പാടം... വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്നുണ്ട് ഇവിടെ. പ്രകൃതിയെ സ്നേഹിക്കുന്നവർ പ്രകൃതിയുടെ കാഴ്ചകളെ ഇഷ്ടപ്പെടുന്നവർ ഇവിടം കാണാതെ പോകരുത്. കുട്ടനാടിന് സമാനമായ രീതിയിലെ കാഴ്ചാനുഭവം സഞ്ചാരികൾക്ക് ഈ ഇടത്ത് നിന്നും ഉണ്ടാകും. സ്ഥലം എവിടെ എന്നല്ലേ ?

3

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിലാണ് ഈ ചെറിയ കുട്ടനാട് സ്ഥിതി ചെയ്യുന്നത്. 'കീഴമ്മാകം' എന്ന ഗ്രാമ പ്രദേശമാണിവിടം. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നെൽപ്പാടം, നെൽപാട വിസ്തൃതിയിലും പേരുകേട്ട കീഴമ്മാകം നെൽപ്പാടം. നെൽകൃഷി കൊണ്ട് വളരെ സമ്പന്നവും പച്ചപ്പട്ടു വിരിച്ച അതിമനോഹരമായ കാഴ്ചയും ഇവിടെ വന്നാൽ കാണാം.

4

തനത് ഗ്രാമീണ തനിമ നിലനിർത്തുന്ന പ്രദേശം. ഒരു കൊച്ചു ഗ്രാമം. ഗ്രാമത്തിന് ചുറ്റും കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു പറ്റം കർഷകർ. ജില്ലയിൽ പാരമ്പര്യം നിലനിർത്തി കൃൽി നടത്തി വരുന്ന മറ്റൊരു നെൽപാടം വേറെയില്ല. 55 ഏക്കർ സ്ഥലത്തെ വിശാലമായ കാഴ്ച അനുഭവമാണ് ഇവിടത്തെ പ്രധാന ആകർഷണം. കൃഷിക്ക് പുറമേ ഫോട്ടോഗ്രാഫർമാർക്ക് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾക്ക് പ്രധാന വേദിയായ ആകുകയാണ് ഈ ചെറിയ കുട്ടനാട്.

കൊവിഡ് വാക്സിൻ ഇനി മുതൽ പൊതു വിപണിയിൽ ലഭിക്കും.; അനുമതി നൽകി ഡിസിജിഐ; അറിയാംകൊവിഡ് വാക്സിൻ ഇനി മുതൽ പൊതു വിപണിയിൽ ലഭിക്കും.; അനുമതി നൽകി ഡിസിജിഐ; അറിയാം

5

അനുദിനം നിരവധി പേർ നെൽപ്പാടത്തിന്റെ മനോഹാരിതയിൽ ചിത്രങ്ങൾ പകർത്തി പോകാറുണ്ട്. അതി രാവിലെ മുതൽ ഫോട്ടോ പിടിക്കാൻ ആളുകൾ എത്തി തുടങ്ങും. ഉച്ചവെയിൽ തലയ്ക്ക് മുകളിൽ എത്തുന്നതിന് മുമ്പ് സ്ഥലം കാലിയാക്കണം. സൂര്യൻ നെൽക്കതിരുകൾ നേരിട്ട് ചുംബിക്കുന്ന സമയം. ഈ നേരത്ത് പാടത്തെ നിലനിൽപ്പ് അത്ര സുഖമല്ല. പിന്നെ വൈകുന്നേര വേളകൾ മാത്രമാണ് ഇവിടെ ഫോട്ടോഗ്രാഫിക് ആളുകൾ എത്താറുള്ളത്. പാടത്തിന് സമീപത്തുകൂടെ കോവളം-കാരോട് ബൈപ്പാസ് ആറുവരിപ്പാത കടന്നു പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

6

അതേസമയം, പലരും നെൽപ്പാടങ്ങൾ നികത്തി ഫ്ലാറ്റ് സമുച്ചയങ്ങൾ കെട്ടിപ്പൊക്കുന്ന കാലത്ത് ഈ കൊച്ചു ഗ്രാമം മാതൃകയാണ്. ഇത് ഒരു കൂട്ടം കർഷകരുടെ കൂട്ടായ്മയുടെ കഠിനാധ്വാനത്തിന്റെ മാതൃക. വർഷത്തിൽ രണ്ടു തവണയാണ് പാടത്ത് കൃഷി ഇറക്കുന്നത്. ഞാറ് നടുന്നത് സ്ത്രീകളാണ്. ഞാറു നടീൽ സമയത്ത് രാവിലെ ഏഴ് മണിക്ക് സ്ത്രീകൾ പാടത്തേക്ക് ഇറങ്ങും. അതി കഠിനമായ വെയിൽ പോലും ഇവരെ സ്വാധീനിക്കുന്നില്ല. പകരം കർഷക വനികൾക്കിത് ജീവിതം....... ആത്മാർത്ഥതയും മണ്ണിനോട് മാത്രം... നൂറോളം കർഷകർ ഇവിടുത്തെ നെല്ലിനെയും നെൽപാട ഭംഗി നിലനിർത്താനും മണ്ണിനോട് പൊരുതുന്നു. കർഷകർ ഈ ഗ്രാമത്തിൽ തന്നെ ജീവിക്കുന്നവരാണ്.

7

കർഷകർക്കായി പാട ശേഖര സമിതിയും രൂപീകരിച്ചിട്ടുണ്ട്. കീഴമ്മാകം നെൽപ്പാടം ശേഖര സമിതി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാടശേഖര സമിതിയുടെ സഹകരണത്തോടെയും നേതൃത്വത്തിലുമാണ് കൃഷി നടത്തുന്നത്. ഞാറു നട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പാടമാകെ പച്ചപ്പ് കൊണ്ട് നിറയും. പിന്നെ മനോഹരമായ കാഴ്ചയാണ്. കർഷകരുടെ സഹകരണത്തിനും ഐക്യതയുടെയും ഫലവത്തായ കാഴ്ചയാണ് ഈ നെൽപ്പാടം. രണ്ടു തവണ നെൽകൃഷിയും ആണെങ്കിലും ഒരു തവണ പയർ കൃഷി ചെയ്യാറുണ്ട്.

8

എന്നിരുന്നാലും, കാലാവസ്ഥ വ്യതിയാനങ്ങൾ കർഷകരെ കാര്യമായ രീതിയിൽ ബാധിക്കാറുണ്ടെന്ന് ഇവിടുത്തെ കർഷകർ വ്യക്തമാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത മഴയുടെ കടന്നു വരവ് വെള്ളപ്പൊക്കത്തിന് ഇടയാക്കും. കൃഷിയെ താറുമാറാക്കുന്നു. വിളവെടുക്കാൻ തയ്യാറായി നിൽക്കുന്ന വേളയിൽ ആകാം പാടം ചിലപ്പോൾ വെള്ളപ്പൊക്കം കയറുന്നത്. പിന്നെ കൊടും നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. എന്നിരുന്നാലും കൃഷിയെ ജീവിതത്തിൽ നിന്നും പറിച്ചു മാറ്റാൻ ഇവർക്കാകില്ല. എത്ര നഷ്ടം സംഭവിച്ചാലും ഇവിടെ കൃഷി നടത്തും.

8

അതേസമയം, കൃഷിക്ക് നിരവധി ആനുകൂല്യങ്ങളും സഹകരണവുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാൽ, ഇത് കർഷകരുടെ കൈയിൽ കൃത്യമായി എത്തുന്നില്ല എന്നതാണ് കർഷകരുടെ പരാതി. വരവിനേക്കാൾ ചിലവാണ് കൃഷി ചെയ്യാൻ എന്ന് കർഷകർ വ്യക്തമാക്കുന്നു. 50 സെൻറ് സ്ഥലത്ത് കൃഷി ചെയ്യണമെങ്കിൽ കുറഞ്ഞത് 25000 രൂപ വരെ വേണ്ടിവരും. ഇത് കർഷകരെ സംബന്ധിച്ച് വലിയൊരു തുകയാണ്. കൂലിയും ചില വായതും എല്ലാം കഴിഞ്ഞ് നഷ്ടം മാത്രം ബാക്കി. എന്നിരുന്നാലും, പാടം ഇത്തരത്തിൽ മനോഹരമായി നിൽക്കുന്നത് കാണാൻ ഒരു ഭംഗി ആണെന്നും. നിരവധി ഫോട്ടോ ഷൂട്ടുകൾ ഇവിടെ നടക്കാറുണ്ടെന്നും കർഷകർ പറയുന്നു.

10

വംശനാശം സംഭവിക്കുന്ന തരത്തിലേക്കാണ് നെൽകൃഷിയുടെ നിലവിലെ സ്ഥിതി. ഉളള പാടങ്ങൾ നികത്തി കുറ്റൻ ഫ്ളാറ്റ് സമുച്ചയ സംസ്കാരത്തിലേക്കാണ് കേരളത്തിന്റെ പോക്ക്. അന്യം നിന്ന് പോയാക്കാമെന്ന് ഉറപ്പുളളവ ചേർത്ത് പിടിക്കാൻ കർഷകർ തയ്യാറാകുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ പരിഗണന സർക്കാരിൽ നിന്നും ലഭിക്കുക തന്നെ വേണം.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

Thiruvananthapuram
English summary
Largest paddy field same as Kuttanad in Thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X