തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു, നിയമനത്തിൽ ധാരണ

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമുണ്ടായതോടെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെയാണണിത്. സമരം തുടരുന്ന സാഹചര്യത്തിൽ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളും പ്രഖ്യാപിക്കുകയായിരുന്നു. ഉദ്യോഗാർത്ഥിര. അതേ സമയം ഏപ്രിൽ ആറിന് നിമയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളിവട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി

അതേസമയം സിപിഒ ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരം തുടരും. തങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് അവർ ഉന്നയിക്കുന്ന ആവശ്യം. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34ആം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22ആം ദിവസത്തിലേക്കും കടന്നിരുന്നു. ഇതോടെയാണ് മന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തിയത്.

 ak-balan--05-148359924

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടായ സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചത്.

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
Last Grade servants ends strike after discussion with minister AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X