തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോര്‍പ്പറേഷന്‍ ഭരണം കയ്യില്‍ നിന്ന് പോവുമോ? അയയാതെ സിപിഐ; സീറ്റ് വിഭജനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ യുഡിഎഫില്‍ നിന്നും എത്തിയതോടെ എല്‍ഡിഎഫില്‍ കീറാമുട്ടിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ സീറ്റ് വിഭജനം. പുതുതായി മുന്നണിയില്‍ എത്തിയവര്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മിനും സിപിഐക്കും ഇടയില്‍ രൂക്ഷമായ തര്‍ക്കാമാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സിപിഎം തയാറാകാത്തതും പകരം ഇവര്‍ക്കായി സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ അവകാശപ്പെട്ടതും പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

പുതുതായി വന്നവര്‍ക്ക്

പുതുതായി വന്നവര്‍ക്ക്

കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (സ്കറിയ തോമസ്), എൽജെഡി എന്നിവർക്കായി മൂന്ന് സീറ്റുകള്‍ ഇത്തവണ വിട്ടു നല്‍കണമെന്നതായി ധാരണ. സിപിഎം രണ്ടും സിപിഐ ഒരു സീറ്റും ഈ മൂന്ന് പാര്‍ട്ടികള്‍ക്ക് നല്‍കണം എന്നതില്‍ നേരത്തെ തീരുമാനമായിരുന്നു. എന്നാല്‍ പുതിയ ഘടകക്ഷികള്‍ക്ക് താല്‍പര്യം ഉള്ളതെല്ലാം കഴിഞ്ഞ തവണ സിപിഐ മത്സരിച്ച സീറ്റുകളായിരുന്നു.

സിപിഐയുടെ സിറ്റിങ് സീറ്റ്

സിപിഐയുടെ സിറ്റിങ് സീറ്റ്

ഇതില്‍ തന്നെ പലതും സിപിഐയുടെ സിറ്റിങ് സീറ്റുകളായിരുന്നു. തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കണമെങ്കില്‍ പകരം സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകള്‍ വിട്ടു നല്‍കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ യാതൊരു കാരണവശാലും തയ്യാറല്ലെന്ന് സിപിഎമ്മും അറിയിച്ചു. ഇതോടെ 2015 ല്‍ മത്സരിച്ച 18 സീറ്റുകളില്‍ 17 എണ്ണത്തിലും വീണ്ടും മത്സരിക്കാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

നാലാഞ്ചിറ ഉപാധികളില്ലാതെ പുതിയ ഘടകകക്ഷികള്‍ക്ക് കൈമാറും. വഴുതക്കാട്, തമ്പാനൂർ, നേമം, പൂജപ്പുര, വെള്ളാർ, അമ്പലത്തറ, കോട്ടപ്പുറം, വലിയതുറ, പി.ടി.പി നഗർ, ചെട്ടിവിളാകം, തുരുത്തുംമൂല, പട്ടം, ശ്രീവരാഹം, ഞാണ്ടൂർകോണം, അണമുഖം, ശംഖുംമുഖം, ചന്തവിളയിലാകും എന്നീ സീറ്റുകളിലായിരുന്നു സിപിഐ മത്സരിച്ചത്.

സ്കറിയാ തോമസ് ചോദിക്കുന്നത്

സ്കറിയാ തോമസ് ചോദിക്കുന്നത്

ഇതില്‍ സിറ്റിങ് സീറ്റായ പട്ടമാണ് സ്കറിയാ തോമസ് വിഭാഗം ചോദിക്കുന്നത്. എന്നാല്‍ പട്ടം വിട്ടുനല്‍കാനാവില്ലെന്ന് സിപിഐ മുന്നണി നേതൃത്വത്തെ അറിയിച്ചു. പൂജപ്പുരയ്ക്ക് വേണ്ടിയാണ് എല്‍ജെഡി ശ്രമിക്കുന്നത്. ഈ സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറാണെങ്കിലും പകരം സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കമലേശ്വരം വിട്ടു നല്‍കണമെന്ന ഉപാധിയാണ് സിപിഐ മുന്നോട്ട് വെച്ചിരിക്കുന്നത്.

വിട്ടു നല്‍കില്ലെന്ന് സിപിഎം

വിട്ടു നല്‍കില്ലെന്ന് സിപിഎം

എന്നാല്‍ കമലേശ്വരം സീറ്റ് വിട്ടു നല്‍കാന്‍ ആവില്ലെന്ന് സിപിഎം അറിയിച്ചതോടെ പൂജപ്പുര വിട്ടുനല്‍കാന്‍ തങ്ങളും തയ്യാറല്ലെന്ന് സിപിഐ അറിയിച്ചു. സി.പി.ഐയുടെ ഉറച്ച സീറ്റുകൾ വിട്ടുകൊടുത്ത് മുന്നണിയെ തൃപ്തിപ്പെടുത്താനാവില്ലെന്നാണ് സിപിഐ നിലപാട്. പട്ടം കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സ്കറിയാ തോമസ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതോടെ വലിയ പ്രതിസന്ധിയാണ് മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

100 അംഗ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്. ഇത്തവണയും കടുത്ത ത്രികോണ മത്സരം നടക്കുമെന്നതിനാല്‍ അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്.

പാല്‍ക്കുളങ്ങര വാര്‍ഡില്‍

പാല്‍ക്കുളങ്ങര വാര്‍ഡില്‍


പാല്‍ക്കുളങ്ങര വാര്‍ഡില്‍ ബിജെപി വിട്ടെത്തിയ നിലവിലെ കൗണ്‍സിലറായ വിജയകുമാരിയെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകത്തില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. എസ്എഫ്‌ഐ വഞ്ചിയൂര്‍ ഏരിയ വൈസ് പ്രസിഡണ്ടും ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ മേഖല വൈസ് പ്രസിഡണ്ടുമായ സൂര്യ സൂരേഷിനെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.

ടിഎന്‍ സീമ

ടിഎന്‍ സീമ

മുന്‍എംപി ടിഎന്‍ സീമയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടു വരുന്നതിലൂടെ ഇത്തവണയും കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന‍് കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. കമലശ്വേരം, മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലാണ് സീമയെ മത്സരിക്കാനായി പരിഗണിക്കുന്നത്. ടിഎന്‍ സീമ മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Thiruvananthapuram
English summary
LDF could not reach an agreement on seat sharing in Thiruvananthapuram Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X