തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫ് യോഗം മാറ്റിവെച്ചു... കോവിഡെന്ന് വിശദീകരണം, സ്വര്‍ണക്കടത്ത് കേസില്‍ ഭയം!!

Google Oneindia Malayalam News

തിരുവനന്തപുരം: ഈ മാസം 28ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം റദ്ദാക്കി. അപ്രതീക്ഷിതമായിട്ടാണ് യോഗം റദ്ദാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനമാണ് യോഗം റദ്ദാക്കുന്നതിന് കാരണമെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് വീഴ്ച്ചകള്‍ വിലയിരുത്താനായി എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. വളരെ നിര്‍ണായകമായിരുന്നു ഈ യോഗം. അതേസമയം ശിവശങ്കറിനെ തിങ്കളാഴ്ച്ച എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ കാരണമെന്നാണ് സൂചന.

1

വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇടതുമുന്നണി യോഗം ചേരാനിരുന്നത്. നിയമസഭാ സമ്മേളനം മാറ്റിവെച്ചത് പോലെ എല്‍ഡിഎഫ് യോഗവും മാറ്റുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. വരുന്ന ആഴ്ച്ച സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശേഷിയുള്ള നിര്‍ണായക സംഭവങ്ങള്‍ ഉണ്ടായേക്കാം എന്ന് മുന്നണി കണക്കുകൂട്ടുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ അടക്കം സര്‍ക്കാരിനെതിരെ സഖ്യകക്ഷികള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. ഇതെല്ലാം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. നേരത്തെ ശിവശങ്കറിനെ മുഖ്യമന്ത്രി കയറൂരി വിട്ടെന്ന തരത്തില്‍ സിപിഐ പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

കോവിഡ് മാത്രം കണക്കിലെടുത്ത് എല്‍ഡിഎഫ് യോഗം മാറ്റിയെന്നത് വെറുമൊരു ന്യായീകരണം മാത്രമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നേരത്തെ കോവിഡ് വ്യാപനത്തിനിടെയും തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. ഇത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുമ്പോഴായിരുന്നു. അതിന് മുമ്പ് മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെ യോഗവും ചേര്‍ന്നിരുന്നു. അതുകൊണ്ട് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ പരസ്യമാകേണ്ടെന്ന നിലപാടിലാണ് സിപിഎം. ഇതുകൊണ്ടായിരിക്കാം യോഗം മാറ്റാനും തീരുമാനിച്ചത്.

അതേസമയം സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ ആരംഭിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്ത് വിഷയം അടക്കം ചര്‍ച്ച ചെയ്യും. പൊതുരാഷ്ട്രീയ വിഷയമാണ് അജണ്ടയെന്നാണ് പറയുന്നതെങ്കിലും സ്വര്‍ണക്കടത്ത് വിവാദം തന്നെയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. സംസ്ഥാന വിഷയമാണ് ഇതെന്നാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ നിലപാട്. യോഗത്തിന്റെ അജണ്ടയില്‍ പ്രത്യേകമായി സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കേസില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണം നേരിടുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.

Thiruvananthapuram
English summary
ldf meeting postponed, cpm says covid community spread is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X