തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കത്തുവിവാദം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഹർത്താൽ

Google Oneindia Malayalam News

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രന്റെ കത്തു വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും.

ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ വളയും. നിയമന തട്ടിപ്പു വിവാദത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കും എന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറ‍ഞ്ഞു. പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.

vhp new

'എനിക്ക് അച്ഛന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്'..ദേവനന്ദ പറയുന്നു'എനിക്ക് അച്ഛന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്'..ദേവനന്ദ പറയുന്നു

അതേസമയം, കത്ത് വിവാദത്തിൽ രാജിവെയ്ക്കില്ല എന്നത് ആര്യ രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയതാണ്. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും എന്ന് ആര്യ പറഞ്ഞിരുന്നു. മേയർ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷു മുന്നിൽ പ്രതിഷേധം നടക്കുന്നതിന് ഇടയിലായിരുന്നു മേയർ രാജിവെക്കില്ലെന്ന് പറഞ്ഞത്.

കോർപറേഷനിലെ താൽക്കാലിക തസ്തികളിലേക്ക് പരിഗണിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം നടത്തുന്നുണ്ട് . മേയർ രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. കത്ത് വിവാദം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ആരും ലൈക്ക് ചെയ്യാത്ത ഒരു കമന്റിന് യുവാവിന് കിട്ടിയത് ബംബര്‍ സമ്മാനം! ആ കമന്റ് ഇതാആരും ലൈക്ക് ചെയ്യാത്ത ഒരു കമന്റിന് യുവാവിന് കിട്ടിയത് ബംബര്‍ സമ്മാനം! ആ കമന്റ് ഇതാ

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് വാട്സാപ്പ് ​ഗ്രൂപ്പ് വഴി പുറത്താവുകയായിരുന്നു . അതേസമയം, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിണ്യാ ഹർജി.

മേയറെ കൂടാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയിൽ പറയുന്നു. മേയർ, ഡിആർ അനിൽ, സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജി.എസ്. സുനിൽ കുമാർ ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ മറുപടി നൽകാൻനേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു. സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തിൽ കത്ത് താൻ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാൻ തക്ക തെളിവുകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടതും ഹർജി തള്ളാൻ കാരണമായി.

Thiruvananthapuram
English summary
Letter Controversy: BJP hartal in Thiruvananthapuram on January 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X