Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയില്‍ കല്ലിട്ടെങ്കില്‍... 'വായ്പ നിഷേധിക്കരുതെന്ന്' സഹകരണ മന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കായി ഭൂമിയില്‍ കല്ലിട്ടതിന്റെ പേരില്‍ സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഈ ആളുകള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ ബാങ്കിന്റെ വായ്പകള്‍ കൂടി തീര്‍ത്ത ശേഷമാകും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അതിനാല്‍ ഈ സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വായ്പ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ ആരെയും തെരുവില്‍ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പദ്ധതിയുമായും സര്‍ക്കാരുമായി സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് വെറും വാക്ക് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം വിട്ടുനല്‍കി വികസനപദ്ധതികളുമായി സഹകരിക്കുന്നവരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1

നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2

കെ റെയില്‍ സാമൂഹികാഘാത സര്‍വെക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. സര്‍വെയില്‍ എന്താണ് തെറ്റെന്നും, സര്‍വെയെയും കല്ലിടലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

3

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+