തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു (20 നവംബർ) നടക്കും. ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക് പഞ്ചായത്തിൽ 1,160 ഉം ജില്ലാ പഞ്ചായത്തിൽ 232 ഉം പത്രികകൾ ലഭിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ഡിവിഷനുകളിലേക്ക് 1,034 പത്രികകളാണു സമർപ്പിക്കപ്പെട്ടത്. മുനിസിപ്പാലിറ്റികളിൽ 1,218 പത്രികകൾ ലഭിച്ചു. നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. 5348 എണ്ണം. ഗ്രാമ പഞ്ചായത്ത് - 3,876, ബ്ലോക്ക് പഞ്ചായത്ത് - 481, ജില്ലാ പഞ്ചായത്ത് - 105, കോർപ്പറേഷൻ - 417, മുനിസിപ്പാലിറ്റികൾ - 469 എന്നിങ്ങനെയാണു തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള കണക്കുകൾ.

evm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിര്‍ദേശിച്ചിട്ടുള്ള മറ്റ് ഓഫിസുകളില്‍ നിന്നും നവംബര്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പ് ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താത്ത ഓഫിസുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍നിന്നു ശേഖരിച്ചു പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കും. ഇങ്ങനെ നിയമിക്കുമ്പോള്‍ പോളിങ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കേണ്ട ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായേക്കാമെന്നും അതിന്റെ ഉത്തരവാദിത്തം സ്ഥാപന മേലധികാരിക്കു മാത്രമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Thiruvananthapuram
English summary
Local Body Election: 14,416 nominations in Thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X