തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ 69.85 ശതമാനം പോളിംഗ്, കോർപ്പറേഷനിൽ 59.77 ശതമാനം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 69.85 ശതമാനം പോളിംഗ്. അന്തിമ കണക്കുകൾ പ്രകാരം ജില്ലയിലെ ആകെ വോട്ടർമാരിൽ 19,82,569 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 9,45,940 പുരുഷന്മാരും 10,36,621 സ്ത്രീകളും എട്ടു ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. ജില്ലയിൽ ആകെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ 59.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടർമാരിൽ 4,79,883 പേർ വോട്ട് രേഖപ്പെടുത്തി.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 74.71 ആണ് പോളിങ് ശതമാനം. ആകെ 48,168 പേർ വോട്ട് ചെയ്തു. നെടുമങ്ങാട് ആകെ പോളിങ് 73.08 ശതമാനം. പോൾ ചെയ്ത വോട്ടുകൾ - 40,931. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വോട്ടിങ് ശതമാനം - 69.36, പോൾ ചെയ്ത വോട്ടുകൾ - 22,652. വർക്കല മുനിസിപ്പാലിറ്റിയിൽ വോട്ടിങ് ശതമാനം - 71.23, പോൾ ചെയ്ത വോട്ടുകൾ 23,498.

ത്രിതല പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം (ബ്ലോക്ക് അടിസ്ഥാനത്തിൽ)
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് - വോട്ടിങ് ശതമാനം(പോൾ ചെയ്ത വോട്ടർമാർ) എന്ന ക്രമത്തിൽ- വെള്ളനാട് - 74.78(1,51,392), നെടുമങ്ങാട് - 71.61(1,13,286), വാമനപുരം - 71.54(1,38,892), പാറശാല - 74.88(1,25,298), ചിറയിൻകീഴ് - 73.12(95,347), വർക്കല - 72.49(98,665), കിളിമാനൂർ - 74.44(1,341,05), പെരുങ്കടവിള - 77.23(1,37,520), അതിയന്നൂർ - 76.4(95,382), നേമം - 73.86(1,73,267), പോത്തൻകോട് - 72.96(1,04,283)












Click it and Unblock the Notifications