തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരം, ബാലറ്റുകൾ വീട്ടിലെത്തിച്ച് നൽകും!!

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തിയ്യതികൾ പ്രഖ്യാപിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഡിസംബർ എട്ടിനാണ് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങൾക്കും ഒപ്പമാണ് തിരഞ്ഞെടുപ്പ് നടക്കുക.

കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചുകോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഒപ്പം തിരഞ്ഞെടുപ്പ് സമയത്ത് ക്വാറന്റൈനിൽ കഴിയുന്നവർ, കോവിഡ് ബാധിതർ, രോഗലക്ഷണങ്ങളുള്ളവർ എന്നിവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. പോസ്റ്റൽ വോട്ട് സംവിധാനമാണ് ഇവർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി മൂന്ന് ദിവസം മുമ്പ് തന്നെ അപേക്ഷ നൽകേണ്ടതുണ്ട്. ഇതോടെ വോട്ട് രേഖപ്പെടുത്തേണ്ട ബാലറ്റ് ഇവരുടെ അടുത്തേക്ക് എത്തിക്കും. തപാൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ ആയിരിക്കും ബാലറ്റ് ഇവർക്ക് എത്തിച്ചുനൽകുക. അതേ സമയം പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചില്ലെങ്കിൽ പിപിഇ കിറ്റ് ധരിച്ച് എത്തി വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ട്.

 polling-152415

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ പത്തിനും മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 14നുമാണ് നടക്കുന്നത്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ട് ചെയ്യേണ്ട സമയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ അദ്ദേഹം കൊവിഡ് പ്രചാരണത്തിൽ നിന്ന് മാറിനിൽക്കേണ്ടതുണ്ട്. ഇതെല്ലാമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ.

Thiruvananthapuram
English summary
Local body election: Arrangements set to caste vote for Coronavirus patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X