Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളുടെ യോഗം കളക്ടറേറ്റിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഒന്നു മുതൽ 13 വരെ ഡിവിഷനുകളുടെ യോഗം രാവിലെ 10.30 മുതൽ 11.00 വരെയും 14 മുതൽ 26 വരെ ഡിവിഷനുകളുടെ യോഗം 11.00 മുതൽ 11.30 വരെയുമാണു നടന്നത്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്;തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ യോഗം ഇന്ന്

    തിരുവനന്തപുരം കോർപ്പറേഷന്റെ 51 മുതൽ 75 വരെയുള്ള ഡിവിഷനുകളിലെ സ്ഥാനാർഥികളുടെ യോഗം ഉച്ചയ്ക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. 51 മുതൽ 63 വരെ ഡിവിഷനുകളുടെ യോഗം ഒരു മണി മുതൽ 1.30 വരെയും 64 മുതൽ 75 വരെ ഡിവിഷനുകളുടെ യോഗം 1.30 മുതൽ രണ്ടു വരെയുമാണ് നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന യോഗത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മാത്രമാണു പങ്കെടുത്തത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പകർപ്പ്, തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്ന ഫോം എന്നിവ യോഗത്തിൽ വിതരണം ചെയ്തു.

    vote

    കോർപ്പറേഷനിലെ 26 മുതൽ 50 വരെ ഡിവിഷനുകളിലെ സ്ഥാനാർഥി യോഗം വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തിൽ ചേർന്നു. 26 മുതൽ 30 വരെ ഡിവിഷനുകളുടെ യോഗം 10 മുതൽ 10.30 വരെയും 31 മുതൽ 35 വരെ ഡിവിഷനുകളുടെ യോഗം 10.30 മുതൽ 11 വരെയും 36 മുതൽ 40 വരെ ഡിവിഷനുകളുടേത് 11 മുതൽ 11.30 വരെയും 41 മുതൽ 45 വരെ ഡിവിഷനുകളുടേത് 11.30 മുതൽ 12 വരെയും 46 മുതൽ 50 വരെ ഡിവിഷനുകളുടെ യോഗം 12 മുതൽ 12.30 വരെയുമാണ് നടന്നത്.

    കോര്‍പ്പറേഷനിലെ 76 മുതല്‍ 100 വരെ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം തൊഴില്‍ ഭവനില്‍ ചേർന്നു. 76 മുതല്‍ 78 വരെ ഡിവിഷനുകളുടെ യോഗം 10 മുതല്‍ 10.15 വരെ നടന്നു. 78 മുതല്‍ 81 വരെ ഡിവിഷനുകളുടെ യോഗം 10.15 മുതല്‍ 10.30 വരെയും 82 മുതല്‍ 84 വരെ ഡിവിഷനുകളുടേത് 10.30 മുതല്‍ 10.45 വരെയും 85 മുതല്‍ 87 വരെ ഡിവിഷനുകളുടേത് 10.45 മുതല്‍ 11 വരെയും 88 മുതല്‍ 90 വരെ ഡിവിഷനുകളുടെ യോഗം 11 മുതല്‍ 11.15 വരെയും 91 മുതല്‍ 93 വരെ ഡിവിഷനുകളുടെ യോഗം 11.15 മുതല്‍ 11.30 വരെയും 94 മുതല്‍ 96 വരെ ഡിവിഷനുകളുടെ യോഗം 11.30 മുതല്‍ 11.45 വരെയും 97 മുതല്‍ 100 വരെ ഡിവിഷനുകളുടെ യോഗം 11.45 മുതല്‍ 12 വരെയുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+