തദ്ദേശ തിരഞ്ഞെടുപ്പ്; തലസ്ഥാന ജില്ലയിലെ അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 28ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തലസ്ഥാന ജില്ലയിലെ അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 28നു 30നും നടക്കുമെന്ന് ജില്ലാ കലക്ടര്‍ നവജോദ് ഘോസ അറിയിച്ചു. ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുന്ന മുനിസിപ്പാലിറിറികളിലേയും, കോര്‍പ്പറേഷനിലേയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചക്ക് രണ്ടിനുമാണ് നടക്കുക.ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 30ന് രാവിലെ 11നും, ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2നും നടക്കും.ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികളും, കോര്‍പ്പറേഷനില്‍ ജില്ലാകലക്ടറും, മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച വരണാധികാരികളും ആണ് തിരഞ്ഞെടുപ്പ നടത്തുന്നത്.
Recommended Video


തലസ്ഥാന ജില്ലയില്‍ ഗ്രാമ പഞ്ചായത്തുകളില്‍ 1299 ജനപ്രതിനിധികളാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 637 പേര്‍ എല്‍ഡിഎഎഫ്‌് പ്രതിനിധികളും, 402 പേര്‍ യുഡിഎഫ് പ്രതിനിധികളുമാണ്. 194 പേരാണ് എന്‍ഡിഎയില്‍ നിന്നുമുള്ളത്. മറ്റുള്ളവര്‍ 66 പേര്‍ ഉണ്ട്. ബ്‌ളോക്ക് പഞ്ചായത്തില്‍ ആകെയുള്ള 155 ഡിവിഷനികളില്‍ എല്‍ഡിഎഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച 117 പേര്‍ തിരഞ്ഞെടുക്കപ്പട്ടപ്പോള്‍ 30 യുഡിഎഫ് പ്രതിനിധികളാണ് ബ്ലോക്കിലെത്തിയത്.എന്‍്‌ഡിഎ സ്ഥാനാര്‍ഥികളായി മത്സരിച്ച 6 പേരും മറ്റുള്ളവര്‍ രണ്ടുപേരും വിജയിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചവരില്‍ എല്‍ഡിഎഫിന്റെ 20 പേര്‍ വിജയിച്ചു. 6 യുഡിഎഫും വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications