തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ സ്ഥാനങ്ങളില്‍ കേവലഭൂരിപക്ഷമില്ലെങ്കിലും ഭരിക്കാം; ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള മുന്നണിക്ക്‌ യോഗ്യത

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്കോ മുന്നണിക്കോ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാര്‍ഗ നിര്‍ദേശം തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയതോടെയാണ്‌ ഈ കാര്യത്തില്‍ വ്യക്തത വന്നത്‌. വരണാധികള്‍ തിരഞ്ഞെടുപ്പിനായി അംഗങ്ങള്‍ക്ക്‌ മൂന്ന്‌ ദിവസം മുന്‍പ്‌ സമയവും തിയതിയും സ്ഥലവും രേഖപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ്‌ നല്‍കണം. വോട്ടവകാശമുള്ള അംഗങ്ങളില്‍ പകുതി പേര്‍ ഹാജരായില്ലെങ്കില്‍ യോഗം തൊട്ടുത്ത പ്രവര്‍ത്തി ദിവസത്തേക്ക്‌ മാറ്റണം. തൊട്ടടുത്ത ദിവസം കോറം നോക്കാതെ തിരഞ്ഞെടുപ്പ്‌ നടത്താം.

Recommended Video

cmsvideo
കേരള: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരിക്കാം; മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
local body election

ഏതെങ്കിലും സ്ഥാനത്തേക്ക്‌ ഒരാള്‍ മത്രമേ മത്സരിക്കുന്നുള്ളുവെങ്കില്‍ വോട്ടെടുപ്പ്‌ നടത്താതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കാം. അധ്യക്ഷന്‍ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ ഓപ്പണ്‍ ബാലറ്റായി നടത്തണം. ബാലറ്റ്‌ പേപ്പറിന്റെ പിന്‍വശത്ത്‌ അംഗം ഒപ്പും പേരും രേഖപ്പെടുത്തണം. മത്സരിക്കുന്നത്‌ രണ്ട്‌ പേരാണെങ്കില്‍ കൂടുതല്‍ സാധുവായ വോട്ട്‌ നേടിയ ആള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ട്‌ പേര്‍ക്കും തുല്യ വോട്ടുകളാണെങ്കില്‍ നറുക്കെടുപ്പിലൂടെ വോട്ടെടുപ്പ്‌ നടത്താം. രണ്ടിലധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുവെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക്‌ മറ്റെല്ലാ സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും എന്നിങ്ങനെയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശങ്ങള്‍

Thiruvananthapuram
English summary
local body election; election commission declare new guide line to elect chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X