കടുത്ത മത്സരം, തിരുമല വാർഡിൽ വിജയ പ്രതീക്ഷയോടെ ഇടത് സ്ഥാനാർത്ഥി ആർപി ശിവജി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരമാണ് ഇക്കുറി തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ തിരുമല വാര്‍ഡില്‍ ഏറെ വിജയ പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍പി ശിവജി വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിച്ച് ജയിച്ചിരുന്നു.
തിരുമല വാര്‍ഡ് നഗരസഭയിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഒന്നാണ്. തിരുമലയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ അംഗീകാരത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. ജനം വലിയ പിന്തുണ നല്‍കും എന്ന് വിശ്വസിക്കുന്നു. തിരുമല ഒരു നഗരകവാടം എന്ന നിലയ്ക്ക് പ്രാധാന്യവും പ്രശ്‌നങ്ങളുമുണ്ട്. അവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതാണെന്ന് ശിവജി പറഞ്ഞു.
Recommended Video


ശരാശരി വികസനത്തിന് അപ്പുറത്ത് തിരുമലയുടെ പ്രധാന്യം കണക്കിലെടുത്തുകൊണ്ടുളള വികസനമാണ് ഉദ്ദേശിക്കുന്നത്. ഈ വാര്‍ഡിനെ ഒരു സാംസ്‌ക്കാരിക കേന്ദ്രമാക്കി മാറ്റുക എന്നത് ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുമല ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും. ജംഗ്ഷന്‍ വികസനം കാലഘട്ടത്തിന് അനുയോജ്യമായ തരത്തില്‍ പൂര്‍ത്തിയാക്കും. ഒരു ആധുനിക മാര്‍ക്കറ്റ് ജനങ്ങളുടെ ആവശ്യമാണ്. അതിനായും പരിശ്രമിക്കുമെന്നും ശിവജി വ്യക്തമാക്കി. വാർഡിൽ തനിക്ക് അപരന്മാരാരും ഇല്ലെന്നും കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications