Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് പുന്നയ്ക്കാമുകള്‍ സ്ഥാനാർത്ഥി രേണുക

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് തിരുവനന്തപുരം ജില്ലയിലെ പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രേണുക. 2005ല്‍ പുന്നയ്ക്കാമുകള്‍ വാര്‍ഡ് രൂപീകൃതമായത് മുതല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ച് വരുന്നത്. അങ്കന്‍വാടി അധ്യാപിക എന്ന നിലയ്ക്കും പൊതു പ്രവര്‍ത്തക എന്ന നിലയ്ക്കും മുന്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഈ വാര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് രേണുക വണ്‍ ഇന്ത്യയോട് പറഞ്ഞു.

Recommended Video

cmsvideo
    Special Interview: ജനങ്ങൾ ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് തിരുവനന്തപുരം പുന്നയ്ക്കാമുകൾ വാർഡ് എൽഡിഎഫ് സ്ഥാനാർഥി രേണുക

    തിരുവനന്തപുരം നഗരസഭയിലെ 100 വാര്‍ഡുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വാര്‍ഡുകളില്‍ ഒന്നാണ് പുന്നയ്ക്കാമുകള്‍ വാര്‍ഡ് എന്ന് രേണുക പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ ആയ ആര്‍പി ശിവജി 95 ശതമാനം വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ പിന്തുണയും സ്വീകാര്യതയും വാര്‍ഡിലെ ഗൃഹസന്ദര്‍ശനത്തിനിടെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് രേണുക വ്യക്തമാക്കി.

    RENUKA

    നല്ല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. അസാധാരണമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ പാലിച്ചാണ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പദ്ധതികള്‍ താഴെക്കിടയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുളള പ്രവര്‍ത്തനം തുടരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്‍തൂക്കം നല്‍കി കഴിഞ്ഞ തവണത്തെ വികസന തുടര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രേണുക പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+