തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സരം ബിജെപിയും എൽഡിഎഫും തമ്മിൽ, തൃക്കണ്ണാപൂരത്ത് പ്രതീക്ഷകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയ

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തൃക്കണ്ണാപൂരത്ത് വിജയ പ്രതീക്ഷകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്ന് പ്രിയ വണ്‍ ഇന്ത്യയോട് പറഞ്ഞു. ആദ്യമായാണ് താന്‍ തൃക്കണ്ണാപുരത്ത് മത്സരിക്കുന്നത് എന്നും പ്രിയ പറഞ്ഞു. ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് ഈ വാര്‍ഡിലെ മത്സരം എന്നും പ്രിയ വണ്‍ ഇന്ത്യയോട് പറഞ്ഞു.

Recommended Video

cmsvideo
Special Interview: തിരുവനന്തപുരം തൃക്കണ്ണാപുരത്തിന്റെ വികസനങ്ങൾക്കായി ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കും; എൽഡിഎഫ് സ്ഥാനാർത്ഥി പ്രിയ

തൃക്കണ്ണാപുരത്ത് ജയിച്ച് വരികയാണ് എങ്കില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് പ്രിയ പറഞ്ഞു. സാധാരണക്കാരായ ആളുകളെ ഉന്നമനത്തിലേക്ക് എത്തിക്കും. കുടുംബശ്രീ പോലുളളവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യുമെന്നും പ്രിയ വണ്‍ ഇന്ത്യയോട് പറഞ്ഞു.

tvm

തൃക്കണ്ണാപുരം വലിയൊരു വാര്‍ഡ് ആയിരിന്നിട്ടും മാലിന്യ സംസ്‌ക്കരണത്തിന് ഇതുവരെ ഈ വാര്‍ഡില്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ മുന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് പ്രിയ കുറ്റപ്പെടുത്തി. താന്‍ വിജയിക്കുകയാണെങ്കില്‍ അതിനായുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പ്രിയ വണ്‍ ഇന്ത്യയോട് പറഞ്ഞു.

കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?

ബിജെപിയാണ് കഴിഞ്ഞ തവണ വാര്‍ഡ് ഭരിച്ചത്. ബിജെപി ഭരിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയിരുന്നില്ല. വാര്‍ഡില്‍ നിരവധി പേര്‍ക്ക് വീട് കിട്ടാനുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടേണ്ടതായിട്ടുണ്ട്. തൃക്കണ്ണാപുരം വാര്‍ഡില്‍ ഒരു ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കിടത്തി ചികിത്സിക്കാനുളള സൗകര്യമില്ല. അത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയ വണ്‍ ഇന്ത്യയോട് പറഞ്ഞു.

Thiruvananthapuram
English summary
Local Body Election: LDF Candidate Priya share expectations with Oneindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X