തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും വോട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ ധാരണയായി. വോട്ടെടുപ്പിന്റെ അവസാനത്തെ ഒരു മണിക്കൂറാണ് ഇതിനുള്ള സൌകര്യമൊരുക്കുക. ഇതിനുവേണ്ടി ഓർഡിനൻസ് കൊണ്ടുവരുമെന്നും കഴിഞ്ഞ നിയസഭാ യോഗത്തിലാണ് ധാരണയിലെത്തിയത്. നേരത്തെയുള്ള ഓർഡിനൻസ് ഭേദഗതി ചെയ്യാനാണ് മന്ത്രിസഭായോഗത്തിലെ ധാരണ.

ഇന്ത്യയിലെ മികച്ച 10 സർക്കാർ വിദ്യാലയങ്ങൾ; പട്ടികയിൽ തിളങ്ങി കേരളത്തിലെ സ്കൂളുകൾഇന്ത്യയിലെ മികച്ച 10 സർക്കാർ വിദ്യാലയങ്ങൾ; പട്ടികയിൽ തിളങ്ങി കേരളത്തിലെ സ്കൂളുകൾ

ഇതിന് പുറമേ രോഗം ബാധിച്ചവർക്ക് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് വരെയും പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാം. ഇതിനും ശേഷം കൊവിഡ് ബാധയേൽക്കുന്നവർക്കാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക സമയം അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടെ രോഗം ബാധിച്ചവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക സമയം അനുവദിക്കണമെന്ന ആവശ്യമാണ് ഓർഡിനൻസിൽ ഉന്നയിച്ചിട്ടുള്ളത്.

 corona4-1

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ടു ചെയ്യാം

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും അടുത്തിടെ രോഗം ബാധിച്ചവർക്കും ഇതോടെ ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇതിനുവേണ്ടി പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സൌകര്യങ്ങളും പ്രാദേശിക ഭരണകൂടങ്ങൾ ഒരുക്കും. നിലവിലുള്ള ക്യൂ അവസാനിച്ച ശേഷമോ അല്ലാത്ത പക്ഷം മറ്റൊരു മുറിയിൽ വോട്ട് രേഖപ്പെടുത്താൻ സൌകര്യമൊരുക്കിയോ പ്രശ്നം പരിഹരിക്കാം.

Thiruvananthapuram
English summary
Local body Elections: Coronavirus positive cases can cast their vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X