ജനങ്ങൾക്ക് വേണ്ടിയുള്ള കരുതൽ മാറ്റിവെക്കാത്ത സർക്കാരാണിത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് എ വിജയരാഘവൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാരിന്റെ മികച്ച പ്രകടത്തിനുള്ള പിന്തുണയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് എ വിജയരാഘവൻ. സർക്കാർ ജനങ്ങൾക്കുള്ള കരുതൽ ഒരിക്കലും മാറ്റിവെച്ചിട്ടില്ല. സർക്കാർ അഭിമുഖീകരിച്ചത് വലിയ പ്രയാസമുള്ള കാലഘട്ടത്തെയാണ്. കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിയ്ക്ക് നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത് തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട ഉണ്ടാക്കിയാണ്. കോൺഗ്രസ്-ബിജെപി - മതമൌലികവാദികൾ കൂട്ടായാണ് സർക്കാരിനെതിരെ നീങ്ങിയിട്ടുള്ളത്. എന്നാൽ ജനങ്ങൾ ശരിയായ മൂല്യങ്ങൾക്കൊപ്പം നിന്നുവെന്നും നാടിന്റെ നന്മയെ തോൽപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.
Recommended Video


തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു പാർട്ടിയെന്ന നിലയിൽ ബിജെപി വലിയ കക്ഷിയാണ്. യുഡിഎഫ് പല വാർഡുകളിലും ബിജെപിയ്ക്ക് വോട്ടുനൽകിയെന്നും എ വിജയരാഘവൻ ആരോപിക്കുന്നു. ഓരോ വാർഡും പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും നെടുങ്കാട് വാർഡിൽ ഇക്കാര്യം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
യുഡിഎഫിനെതിരെ രംഗത്തെത്തിയ വിജയരാഘവൻ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയെന്നും കോൺഗ്രസ് അത് ചെയ്തത് മുസ്ലിം ലീഗിന് കീഴ്പ്പെട്ടുകൊണ്ടാണെന്നും, മുസ്ലിം ലീഗിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications