തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനങ്ങൾക്ക് വേണ്ടിയുള്ള കരുതൽ മാറ്റിവെക്കാത്ത സർക്കാരാണിത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാരിന്റെ മികച്ച പ്രകടത്തിനുള്ള പിന്തുണയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് എ വിജയരാഘവൻ. സർക്കാർ ജനങ്ങൾക്കുള്ള കരുതൽ ഒരിക്കലും മാറ്റിവെച്ചിട്ടില്ല. സർക്കാർ അഭിമുഖീകരിച്ചത് വലിയ പ്രയാസമുള്ള കാലഘട്ടത്തെയാണ്. കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിയ്ക്ക് നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!! 'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; എൽഡിഎഫ് വിജയം അംഗീകരിക്കുന്നു; യുഡിഎഫിന്റെ സംഘടനാ ദൗർബല്യം തിരിച്ചടിയായെന്ന് കെ സുധാകരൻ

യുഡിഎഫ് തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത് തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട ഉണ്ടാക്കിയാണ്. കോൺഗ്രസ്-ബിജെപി - മതമൌലികവാദികൾ കൂട്ടായാണ് സർക്കാരിനെതിരെ നീങ്ങിയിട്ടുള്ളത്. എന്നാൽ ജനങ്ങൾ ശരിയായ മൂല്യങ്ങൾക്കൊപ്പം നിന്നുവെന്നും നാടിന്റെ നന്മയെ തോൽപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

 a-vijayaradhavan4-1

തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു പാർട്ടിയെന്ന നിലയിൽ ബിജെപി വലിയ കക്ഷിയാണ്. യുഡിഎഫ് പല വാർഡുകളിലും ബിജെപിയ്ക്ക് വോട്ടുനൽകിയെന്നും എ വിജയരാഘവൻ ആരോപിക്കുന്നു. ഓരോ വാർഡും പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും നെടുങ്കാട് വാർഡിൽ ഇക്കാര്യം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

യുഡിഎഫിനെതിരെ രംഗത്തെത്തിയ വിജയരാഘവൻ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയെന്നും കോൺഗ്രസ് അത് ചെയ്തത് മുസ്ലിം ലീഗിന് കീഴ്പ്പെട്ടുകൊണ്ടാണെന്നും, മുസ്ലിം ലീഗിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ലീഗിന്റെ മലപ്പുറത്ത് ലീഗിനെ നിലം തൊടീക്കാതെ ഒരു മുനിസിപ്പാലിറ്റി! ഒറ്റ ലീഗുകാരനും ജയിച്ചില്ല... എൽഡിഎഫ് വിജയംലീഗിന്റെ മലപ്പുറത്ത് ലീഗിനെ നിലം തൊടീക്കാതെ ഒരു മുനിസിപ്പാലിറ്റി! ഒറ്റ ലീഗുകാരനും ജയിച്ചില്ല... എൽഡിഎഫ് വിജയം

കൊച്ചിയില്‍ ആളിക്കത്തി ഇടതുപക്ഷം, സ്വതന്ത്രര്‍ പിന്തുണച്ചാല്‍ ഭരണം പിടിക്കാം, സാധ്യതകള്‍ ഇങ്ങനെ കൊച്ചിയില്‍ ആളിക്കത്തി ഇടതുപക്ഷം, സ്വതന്ത്രര്‍ പിന്തുണച്ചാല്‍ ഭരണം പിടിക്കാം, സാധ്യതകള്‍ ഇങ്ങനെ

വണ്ടൂരില്‍ 'മോദിയുടെ ആരാധിക' ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്ത് തോറ്റു; കിട്ടിയത് വെറും 56 വോട്ട്വണ്ടൂരില്‍ 'മോദിയുടെ ആരാധിക' ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്ത് തോറ്റു; കിട്ടിയത് വെറും 56 വോട്ട്

തിരിച്ചിടികള്‍ക്കിടയിലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം നേടി യുഡിഎഫ്‌തിരിച്ചിടികള്‍ക്കിടയിലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം നേടി യുഡിഎഫ്‌

Thiruvananthapuram
English summary
Local Body Poll result: A Vijayaraghavan says about poll results of LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X