Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് തോല്‍വിക്ക് പിന്നിൽ വോട്ട് മറിക്കലല്ല; സുരേന്ദ്രനെ തള്ളി ഒ.രാജഗോപാല്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്താൻ ക്രോസ് വോട്ട് നടന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഒ രാജഗോപാൽ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടിയായത് ക്രോസ് വോട്ടിംഗ് ആണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നുവെന്നും ബിജെപിയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട മറിച്ചുവെന്നുമാണ് കെ സുരേന്ദ്രന്റെ ആരോപണം. കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് സംസ്ഥാനത്തെ എൽഡിഎഫിന്റെ വിജയമെന്നും കെ സുരേന്ദ്രൻ വിശേഷിപ്പിച്ചിരുന്നു.

ക്രോസ് വോട്ടിന് തെളിവില്ല

ക്രോസ് വോട്ടിന് തെളിവില്ല


തിരുവനന്തപുരത്ത് ഭരണം ലഭിക്കാതെ പോയതിന് ക്രോസ് വോട്ടാണെന്ന് താൻ പറയില്ല. അങ്ങനെ പാർട്ടിക്കുള്ളിൽ പരാതി ഉയരുകയോ തെളിവുകൾ ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും രാജഗോപാൽ പറയുന്നു. എന്നാൽ ജനപ്രീതി നേടുന്ന കാര്യത്തിൽ വേണ്ടത്ര വിജയിച്ചില്ല. പാർട്ടി കൂടുതൽ ജനസേവനത്തിൽ ഏർപ്പെടണം. അപ്പോൾ മാത്രമേ ജയിക്കാൻ സാധിക്കൂ. എൽഡിഎഫിന് അതിന് സാധിച്ചുവെന്നും ഒ രാജഗോപാ ൽ പറയുന്നു.

 പോരായ്മയുണ്ടായി

പോരായ്മയുണ്ടായി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിർത്തുക പ്രധാനമാണ്. അങ്ങനെ വേണം മുന്നോട്ടുപോകാൻ. തോന്നിയ പോലെ പരീക്ഷണം നടത്താൻ നിന്നാൽ അബദ്ധത്തിലാവുമെന്നും പാർട്ടിയുടെ വളർച്ചയുടെ ഗതി പോരെന്നും ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നു.

 ക്രോസ് വോട്ടിംഗ് ആരോപണം

ക്രോസ് വോട്ടിംഗ് ആരോപണം

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ക്രോസ് വോട്ടിംഗ് നടന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫലം വന്നതിന് പിന്നാലെ ഉന്നയിച്ച ആരോപണം. വ്യാപകമായിട്ടുള്ള ക്രോസ് വോട്ടിംഗ് ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഇരു മുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ വ്യക്തമായ നീക്കുപോക്കുകൾ ഉണ്ടായതായും സുരേന്ദ്രൻ ആരോപിക്കുന്നു. ബിജെപിയുടെ പരാജയം ഞങ്ങൾ ഉറപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 വോട്ട് കൂടിയെന്ന്

വോട്ട് കൂടിയെന്ന്

ബിജെപിയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് കൂടിയെന്ന് കുമ്മനം രാജശേഖരൻ. അവസരവാദത്തിനും വോട്ട് മറിയ്ക്കലിനും ഇടയിലാണ് ബിജെപിയുടെ വിജയമെന്നും കുമ്മനം വിശേഷിപ്പിച്ചത്. കോവിഡ് കാലത്തെ സൌജന്യ കിറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയെന്നും സർക്കാർ പ്രചാരണം നേരിടാനുള്ള സംവിധാനം ബിജെപിയ്ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോരാട്ടം ശക്തം

പോരാട്ടം ശക്തം

രാജ്യശ്രദ്ധ നേടിയ മത്സരത്തിൽ 52 സീറ്റുകളിലും എൽഡിഎഫ് ആധിപത്യമുറപ്പിച്ചു. എന്നാൽ 35 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി രണ്ടാം സ്ഥാനത്തും 10 സീറ്റുകൾ കൊണ്ട് യുഡിഎഫ് മൂന്നാമതുമാണുള്ളത്. 11 സീറ്റുകളാണ് തിരുവനന്തപുരത്ത് യുഡിഎഫിന് നഷ്ടമായത്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ നെത്ത കോർപ്പറേഷൻ കൂടിയാണ് തിരുവനന്തപുരം. പേരൂർക്കട ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച ജമീല ശ്രീധറായിരിക്കും ഇതോടെ തിരുവനന്തപുരം മേയറാവുക.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം

Recommended Video

cmsvideo
    തോറ്റ് തുന്നംപാടി സുരേന്ദ്രന്റെ സഹോദരൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+