തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

25 ഇടത്ത് മാത്രം രണ്ടാം സ്ഥാനത്ത്: തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന് ദയനീയ തോൽവി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തിരുവനന്തപുരത്ത് കോൺഗ്രസ് നടത്തിയത് ദയനീയ പ്രകടനം. തിരുവനന്തപുരം നഗരസഭയിലെ പല വാർഡുകളിലും മോശം പ്രകടനമാണ് യുഡിഎഫിന് ഇത്തവണ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുള്ളത്. തിരുവനന്തപുരത്ത് ബിജെപിയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ചത്.

യുഡിഎഫില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്; കുഞ്ഞാലിക്കുട്ടിയും ജോസഫും മുതല്‍ പ്രേമചന്ദ്രന്‍ വരെ... സുധാകരനും മുരളിയുംയുഡിഎഫില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്; കുഞ്ഞാലിക്കുട്ടിയും ജോസഫും മുതല്‍ പ്രേമചന്ദ്രന്‍ വരെ... സുധാകരനും മുരളിയും

പത്തിൽ ഒതുങ്ങി

പത്തിൽ ഒതുങ്ങി


25 ഇടങ്ങളിൽ യുഡിഎഫിന് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ നേടിയ യുഡിഎഫിന് ഇത്തവണ 10 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നുവെന്നതാണ് ഖേദകരമായ വസ്തുത. പലവാർഡുകളിലും കനത്ത പരാജയവും ഏറ്റുവാങ്ങേണ്ടതായി വരികയും ചെയ്തു. ജില്ലയിലെ കിണവൂർ, ഹാർബർ, മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ നാലാം സ്ഥാനത്തേക്ക് യുഡിഎഫ് പിൻതള്ളപ്പെട്ടു.

യുഡിഎഫിന് മുന്നേറ്റമില്ല

യുഡിഎഫിന് മുന്നേറ്റമില്ല

നെടുങ്കാട് എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എസ് പുഷ്പലതയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി കരമന അജിത് പിടിച്ചെടുത്ത സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വെറും 74 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഹാർബർ വാർഡിൽ യുഡിഎഫ് വിമതനൊപ്പമായിരുന്നു വിജയം. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി നാലാം സ്ഥാനത്താണ് എത്തിയത്. കോട്ടപ്പുറത്തും വിമത സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇതോടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

കോൺഗ്രസ് വിമതന്മാർ

കോൺഗ്രസ് വിമതന്മാർ


കാലടിയിൽ കോൺഗ്രസ് വിമതനാണ് രണ്ടാമതെത്തിയത്. ഇവിടെയും യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ നന്തൻകോട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിലേക്ക് നയിച്ചിട്ടുള്ളത് വിമത സ്ഥാനാർത്ഥിയുടെ സാന്നിധ്യമാണ്. 400ലധികം വോട്ടുകളാണ് വിമത സ്ഥാനാർത്ഥി നേടിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ മത്സരിച്ച വികസനമുന്നേറ്റ സ്ഥാനാർത്ഥിയാണ് കിണവൂരിൽ യുഡിഎഫിന്റെ തോൽവിയുടെ കാരണം. 1026 വോട്ടുകൾ നേടിക്കൊണ്ടാണ് ടിവിഎം സ്ഥാനാർത്ഥി മൂന്നാമതെത്തിയിട്ടുള്ളത്.

Recommended Video

cmsvideo
ഗ്ലാമറസ് സ്ഥാനാർഥി തോറ്റു, ലൂക്കിലല്ല കാര്യം, ജനമനസ്സിലാണ് | Oneindia Malayalam
കുറഞ്ഞ ഭൂരിപക്ഷം

കുറഞ്ഞ ഭൂരിപക്ഷം


എൽഡിഎഫ് വിമതനായ നല്ല പെരുമാൾ നേടിയ വോട്ടുകളാണ് ഇടത് നെട്ടയത്ത് പാർട്ടിയുടെ പരാജയത്തിലേക്ക് നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കിണവൂരിൽ ഒഴികെ തിരുവനന്തപുരം വികസന മുന്നേറ്റത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. കവടിയാറിലാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്. റീ കൌണ്ടിംഗ് നടന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥി സതികുമാരി ബിജെപി സ്ഥാനാർത്ഥിയ്ക്കെതിരെ ഒറ്റ വോട്ടിനാണ് വിജയിച്ചത്.

Thiruvananthapuram
English summary
Local Body Poll result: UDF shows poor performance in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X