തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദങ്ങള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം മറുപടി നല്‍കും, ആത്മവിശ്വാസത്തിൽ വികെ പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: നിലവിലെ വിവാദങ്ങള്‍ക്ക് ജനം മറുപടി നല്‍കുന്നതായിരിക്കും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് എന്ന് വട്ടിയൂര്‍ക്കാവിലെ ഇടത് എംഎല്‍എ വികെ പ്രശാന്ത് വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. മലയാളികള്‍ ഈ സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിട്ടുളളവരാണ്. കൊവിഡ് കാലത്ത് ജോലിയും കൂലിയും ഇല്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോഴും അവിടെ പട്ടിണി ഇല്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു.

Recommended Video

cmsvideo
Special Interview: നിലവിലെ വിവാദങ്ങള്‍ക്ക് ജനം മറുപടി നല്‍കുന്നതായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്ന് വി.കെ പ്രശാന്ത് എംഎൽഎ

സര്‍ക്കാര്‍ സൗജന്യമായി അരിയും കിറ്റും കൊടുക്കുന്നത് കൊണ്ടാണ് ആ പട്ടിണി ഇല്ലാത്തത്. പെന്‍ഷന്‍ മാസത്തില്‍ 1400 രൂപ കുടിശ്ശിക ഇല്ലാതെ വീട്ടില്‍ വരുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പവര്‍ കട്ടുണ്ടോ എന്നും എംഎല്‍എ ചോദിക്കുന്നു. സാധാരണക്കാരനായ ഒരു മനുഷ്യന്റെ കുടുംബത്തില്‍ പ്രശ്‌നമില്ല. അതിന് കാരണം സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനമാണെന്നും എംഎല്‍എ പറഞ്ഞു.

vkp

കൊവിഡിന് ഇരുപതിനായിരം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ പാക്കേജിന്റെ ഗുണഫലം ലഭിക്കാത്ത ഏതെങ്കിലും കുടുംബം കേരളത്തില്‍ ഉണ്ടോ എന്നും എംഎല്‍എ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് താല്‍പര്യം വിവാദങ്ങളിലാണ്. വലിയ വികസന പദ്ധതികളെ കുറിച്ച് മിണ്ടാതിരിക്കുകയും അതിന് എന്തേലും കുഴപ്പം ഉണ്ടെങ്കില്‍ വലുതാക്കി പറയുകയും ചെയ്യുന്നുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

Thiruvananthapuram
English summary
Local Body Polls: VK Prashanth MLA about expectations of LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X