തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ പളളി സെമിത്തേരിയിൽ അടക്കാനാവില്ലെന്ന് നാട്ടുകാർ! പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍ കെജി വര്‍ഗീസിന്റെ മൃതദേഹം സംസ്‌ക്കരിക്കാനായില്ല. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംസ്‌ക്കാരം മുടങ്ങിയത്. മലമുകളിലെ പള്ളി സെമിത്തേരിയില്‍ ആണ് വൈദികന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ പ്രദേശവാസികളില്‍ ചിലര്‍ ഇവിടേക്ക് സംഘടിച്ചെത്തി തടയുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെയാണ് ഫാദര്‍ വര്‍ഗീസ് മരണപ്പെട്ടത്. ഉച്ചയോടെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധനാ ഫലം പുറത്ത് വന്നു. വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് കൊവിഡ് മരണവിവരം പുറത്ത് വന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈദികന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

covid

പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് വേണ്ടി പത്തടി ആഴത്തില്‍ കുഴി എടുത്തിരുന്നു. സംസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്. സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഇവിടെ മൃതദേഹം അടക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളുകള്‍ അവകാശപ്പെടുന്നുണ്ട്.

ഇതോടെ ഹൈക്കോടതി ഉത്തരവിന്റെ പകര്‍ന്ന് ഹാജരാക്കാന്‍ പോലീസ് നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അവര്‍ക്ക് സാധിച്ചില്ല. പ്രതിഷേധക്കാരുമായി പോലീസ് അനുനയ ചര്‍ച്ച നടത്തുകയാണ്. ജില്ലാ കളക്ടര്‍ അടക്കമുളളവരും പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഫാദര്‍ വര്‍ഗീസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇവിടേക്ക് എത്തിക്കുകയുളളൂ.

ഫാദര്‍ വര്‍ഗീസ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ വൈറസ് പകര്‍ന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദികനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നരമാസത്തോളം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി വൈദികന്‍ ചികിത്സയില്‍ ഉണ്ടായിരുന്നു.

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

Thiruvananthapuram
English summary
Locals protesting against the cremation of priest who died of Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X