Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം കോർപ്പറേഷനിലെ ലോക്ക് ഡൌൺ നീട്ടി: മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോ- ടാക്സി സർവീസ്!!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടിയതായി ജില്ലാ കളക്ടർ. എന്നാൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ(66), പുത്തൻപള്ളി(74), മാണിക്യവിളാകം(75) എന്നീ വാർഡുകളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധത്തിലായിരിക്കും.

സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക എന്നീ വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ മാത്രം ആവശ്യമുള്ള ജീവനക്കാർ ഹാജരാകാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താം. എന്നാൽ പരമാവധി 30 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസുകളിൽ എത്താവൂ എന്നാണ് നിർദേശം. സമയബന്ധിതമായ ജോലികൾ നിർവഹിക്കേണ്ടതിനാൽ ഗവ. പ്രസ്സുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

coronavirus1

കേന്ദ്ര സർക്കാരിനു കീഴിലെ പ്രതിരോധം, എയർപോർട്ട്, റെയിൽവെ, പോസ്റ്റ് ഓഫീസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങൾ, അവശ്യ സർവീസുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. കേരള സർക്കാരിനു കീഴിൽ ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആ.ഡിഒ ഓഫീസ്, താലൂക്ക്,വില്ലേജ് ഓഫീസുകൾ, പോലീസ്, ഹോം ഗാർഡ്, ഫയർഫോഴ്‌സ്, ജയിൽ വകുപ്പ്, ട്രെഷറി, ജല, വൈദ്യുതി വകുപ്പുകൾ, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാനാണ് അനുമതി.

ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കും. അതിനൊപ്പം കൃഷി, ഹോർട്ടികൾച്ചർ, ഡയറി, പൗൾട്ടറി, വെറ്റിനറി, അനിമൽ ഹസ്ബന്ററി പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ടെക്ക്‌നോപാർക്കിലെ ഐടി വിഭാഗത്തിന് അവശ്യ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മുൻപ് നിശ്ചയിച്ചിട്ടുള്ള എല്ലാ പൊതു പരീക്ഷകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടാക്‌സികൾ, ഓട്ടോ റിക്ഷകൾ എന്നിവയ്ക്ക് സർവീസ് നടത്താം. മാധ്യമസ്ഥാപനങ്ങൾ, ഡാറ്റസെന്റർ, ടെലികോം ഓപ്പറേറ്റർമാർ എന്നിവർ അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാൻ സാധിക്കും. മറ്റ് പൊതു/സ്വകാര്യ ഓഫീസുകൾ വർക്ക് ഫ്രം ഹോം നയം സ്വീകരിക്കാനും നിർദേശമുണ്ട്.

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ തുടങ്ങിയ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. മരുന്ന്, ജനകീയ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം എന്നിവ ഒഴികെ മറ്റൊന്നിനും ഡോർ ഡെലിവറി അനുവദിക്കില്ല. പാൽ,പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലുമണി മുതൽ ആറുമണി വരെയും വിൽപ്പന നടത്താം. ഉച്ചയ്ക്ക് ഒരുമണിമുതൽ മൂന്നുമണിവരെ സ്‌റ്റോക്ക് സ്വീകരിക്കുന്നതിന് മാത്രം തുറന്നുപ്രവർത്തിക്കാം. രാത്രി ഒൻപതുമണി മുതൽ പുലർച്ചെ അഞ്ചുമണിവരെ നൈറ്റ് കർഫ്യു ആയിരിക്കും.

ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകൾക്ക് പുതിയ ഇളവുകൾ ബാധകമായിരിക്കില്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും. വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബാമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളാണ് നിലവിൽ ബഫർ സോണുകൾ.

ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ എന്തെല്ലാം?

പാൽ, പലചരക്ക് കടകൾ, ബേക്കറി എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾ പ്രവർത്തിക്കില്ല. മൊബൈൽ എടിഎം സൗകര്യം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് മണിവരെ ലഭ്യമാകും. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ലഭ്യത മിൽമ ഉറപ്പാക്കും. മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി ആരുംതന്നെ വീടിനു പുറത്തിറങ്ങുവാൻ പാടില്ലാത്തതും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കേണ്ടതുമാണ്. വൈകിട്ട് ഏഴുമണി മുതൽ രാവിലെ അഞ്ച് മണിവരെ നൈറ്റ് കർഫ്യു ആയിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 40 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്. 31 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 777 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ 20,612 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+