തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി; ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. ഈ മാസം 28 വരെ കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ തുടരും. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. മാത്രമല്ല, ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ്. ഇതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.

p

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം.

1. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
2. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
3. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല.
4. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരും.

അതേസമയം, കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.

1. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍
2. കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാര്‍ഡ് നം. 9 )
3. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാര്‍ഡ് നം. 7)

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റിനു സോണിനു പുറത്തുപോകാന്‍ പാടില്ല.

ഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപിഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപി

Thiruvananthapuram
English summary
Lockdown Extended inThiruvananthapuram City till July 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X