Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ഏപ്രിൽ 15 ന് കാട്ടാക്കടയിൽ; ഒരുലക്ഷത്തോളം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി

കാട്ടക്കട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ന് കാട്ടക്കടയിൽ എത്തും. ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസം​ഗിക്കും. ഒരു ലക്ഷത്തോളം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ബി ജെ പി തീരുമാനം.

പ്രധാനമന്ത്രി യുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. റൂറൽ പോലീസ് മേധാവി കിരൺ നാരായൺ ഇന്നലെ കോളേജ് അങ്കണത്തിലും പ്രധാന മന്ത്രി ഹെലികോപ്റ്റർ ഇറങ്ങുന്ന പങ്കള കസ്തൂരി ആയൂർവേ​ദ കോളേജിലും എത്തി.

pm

പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാ​ഗത്തിലെ എസ് പി ജി ഉദ്യോഹ​ഗസ്ഥരും എത്തിയിരുന്നു. പങ്കജ കസ്തൂരി ആയൂർവേ​ദ കോളേജ് അങ്കണത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർ​ഗം ക്രിസ്ത്യൻ കോളേജ് അങ്കണത്തിലെത്തും.

ആറ്റിങ്ങൾ പാർലമെന്റ് മണ്ഡലത്തിന് പുറമെ തിരുവനന്തപുരം മണ്ഡലത്തിലെ പാറശാല, നെയ്യാൻകര, കോവളം മണ്ഡലങ്ങളിലെ പ്രവർത്തകർ കാട്ടാക്കടയിലെ സമ്മേശനത്തിന് എത്തും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് പൊതുസമ്മേളനം. റോഡ് ഷോയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

നേരത്തെ പത്തനംതിട്ടയിൽ പ്രധാനമന്ത്രി മോദി സന്ദർശിച്ചിരുന്നു. എൻ ഡി എ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ പ്രചാരണ യോ​ഗത്തിലാണ് പങ്കെടുത്തത്. കേരളത്തിൽ ഇത്തവണ രണ്ടക്ക സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേരളത്തിൽ താമര വിരിയുമെന്നാണ് അന്തരീക്ഷം കാണുമ്പോൾ മനസ്സിലാകുന്നതെന്നും അനിൽ കെ ആന്റണി യുവത്വത്തിന്റെ ഊർജ്ജമാണെന്നും അദ്ദേഹത്തെ പോലെയുള്ളവരെയാണ് ബി ജെ പി മത്സരിപ്പിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

ഇത്തവണ ബി ജെ പി രാജ്യത്ത് നൂറിലധികം സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിയെ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതു യോ​ഗത്തിൽ സംസാരിച്ചത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്ക്കാരം എന്ന് ജനങ്ങളെ മലയാളത്തിൽ അദ്ദേഹം അഭിസംബോധന ചെയ്തു.

നേരത്തെ തൃശ്ശൂരിലും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. ഒരു കിലോ മീറ്റർ റോഡ് ഷോയിൽ ജനങ്ങൾ ധാരാളമായി പങ്കെടുത്തു. റോഡ് ഷോയിൽ മോദിക്കൊരപ്പം സുരേഷ് ​ഗോപി. കെ സുരേന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു. റോഡ് ഷോയ്ക്കൊപ്പം തേക്കിൻകാട് മൈതാനത്തിൽ സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+