ശശി തരൂരിന്റെ യഥാർത്ഥ പേര് എന്താണെന്ന് അറിയാമോ? ആദ്യമിട്ട പേരിനെക്കുറിച്ച് ശശി തരൂർ
ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരുവന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ആണ്. ഡോ ശശി തരൂർ. ശശി തരൂർ എന്ന പേര് കേൾക്കാൻ തന്നെ ഒരു പ്രത്യേകതയില്ലേ. എന്നാൽ ശശി തരൂരിന്റെ യഥാർത്ഥ പേര് ശശി തരൂർ എന്നായിരുന്നില്ല. കുട്ടിക്കാലത്ത് അമ്മ ഇട്ട നീളമുള്ള പേര് വെട്ടിച്ചുരുക്കിയാണ് ശശി തരൂർ എന്ന പേരിലേക്ക് എത്തിയത്. ശശി തരൂർ തന്നെയാണ് പ്രചാരണത്തിനിടയിൽ തന്റെ പേര് വന്ന വഴി പറഞ്ഞത്. മനോരമ ന്യൂസിനോടാണ് പ്രതികരണം.
സ്ഥലത്തിന്റെ പേരല്ല, അച്ഛന്റെ തറവാട്ട് പേരാണ് തരൂർ എന്ന് ശശി തരൂർ പറഞ്ഞു. ജനിക്കുമ്പോൾ അച്ഛന്റെ പേര് തരൂർ ചന്ദ്രശേഖരൻ നായർ എന്നായിരുന്നുവെന്നും കോളേജിൽ ചേർന്നപ്പോൾ ജാതിപ്പേരൊന്നും ശരിയല്ല എന്ന് തോന്നി അത് ഉപേക്ഷിച്ച് തരൂർ ചന്ദ്രേശേഖരൻ എന്ന തരൂർ ചന്ദ്ര ശേഖരൻ ആയെന്നും ഇംഗ്ലണ്ടിൽ പോയപ്പോൾ ഇംഗ്ലണ്ടിൽ സർനെയിം നിർബന്ധം ആയിരുന്നു.

അങ്ങനെ പേര് റിവേഴ്‌സ് ആയി ചന്ദ്രൻ തരൂർ ആയി. അങ്ങനെ ഞാൻ ശശി തരൂരായി ലണ്ടിനിൽ ജനിച്ചു. ജനിച്ചപ്പോൾ നാല് പേര് തനിക്കുണ്ടായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. ശശി കൃഷ്ണ തെയ്യുണ്ണി തരൂർ എന്നായിരുന്നു പേര്. അമ്മ കൃഷ്ണ ഭക്തയായിരുന്നുവെന്നും അമ്മയുടെ അച്ഛന്റെ പേര് പഴയ കാല പേരായ തെയ്യുണ്ണിയായിരുന്നുവെന്നും തരൂർ പറഞ്ഞു. സ്കൂളിൽ അവസാന പരീക്ഷ സമയത്താണ് പേര് വെട്ടിച്ചുരുക്കിയതെന്ന് ശശി പറയുന്നു.
സ്‌കൂളിൽ അവസാനത്തെ പരീക്ഷ സമയത്ത് എല്ലാവരും പറഞ്ഞു. എടുത്താൽ പൊങ്ങാത്ത പേര് വെച്ചാൽ ജീവിത കാലം മുഴുവൻ പാസ്‌പോർട്ടിലുമെക്കെ ഈ നാല് പേര് എഴുതേണ്ടി വരുമെന്നും അതുകൊണ്ട് താൻ തന്നെ തീരുമാനിച്ചോ എന്ന് പറഞ്ഞെന്നും ശശി തരൂർ പറയുന്നു. അങ്ങനെയാണ് രണ്ടാമത്തേയും മൂന്നാമത്തേയും മാറ്റി ശശി തരൂർ ആയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications